23 December Monday

സ്‌കൂൾ പച്ചക്കറിത്തോട്ടം പദ്ധതി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024

ചെന്നിത്തല ജവഹർ നവോദയ വിദ്യാലയത്തിൽ തുടങ്ങിയ സ്‌കൂൾ പച്ചക്കറിത്തോട്ടം പദ്ധതി

മാന്നാർ 
ചെന്നിത്തല കൃഷിഭവൻ ജവഹർ നവോദയ വിദ്യാലയത്തിൽ സ്‌കൂൾ പച്ചക്കറിത്തോട്ടം പദ്ധതി തുടങ്ങി. കാർഷിക കർമസേനയുടെ നഴ്സറിയിൽ ഉൽപ്പാദിപ്പിച്ച 300 പച്ചക്കറിത്തൈകൾ പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് രവികുമാർ സ്‌കൂളിന്‌ കൈമാറി ഉദ്‌ഘാടനംചെയ്‌തു. പഞ്ചായത്തം​ഗം പ്രസന്നകുമാരി, കൃഷി ഓഫീസർ ചാൾസ് ഐസക് ഡാനിയേൽ, അസി. കൃഷി ഓഫീസർ ബിജുശർമ, സി ആർ പി രശ്‌മി, കർമസേന സെക്രട്ടറി സഹദേവൻ, പ്രസിഡന്റ് പ്രഭാകരൻ, പ്രിൻസിപ്പൽ സി എച്ച് ദിനേശൻ, വി പ്രദീപ്‌കുമാർ എന്നിവർ സംസാരിച്ചു.
ബുധനൂർ കൃഷിഭവൻ പെരിങ്ങിലിപ്പുറം ഗവ. യുപി സ്‌കൂളിൽ ബുധനൂർ പഞ്ചായത്ത് പ്രസിഡ​ന്റ് പുഷ്‌പലത മധു പ്രഥമാധ്യാപിക മിനിക്ക്‌ പച്ചക്കറിത്തെകൾ നൽകി ഉദ്ഘാടനംചെയ്‌തു. പഞ്ചായത്തം​ഗങ്ങളായ സുരേഷ്, ശോഭ മഹേശൻ, കൃഷി ഓഫീസർ എസ് രശ്‌മി എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top