മങ്കൊമ്പ്
മുട്ടാർ പഞ്ചായത്തിൽ തുടർച്ചയായി ഉണ്ടാകുന്ന വെള്ളപ്പൊക്കം പരിഹരിക്കാനും എസി കനാലിലെ പോളയും കടകൽ പുല്ലും നീക്കി നീരൊഴുക്ക് വർധിപ്പിക്കാൻ വീഡ് ഹാർവെസ്‌റ്റർ എത്തി. മുട്ടാർ പഞ്ചായത്ത് ഭരണസമിതി നടത്തിയ ഇടപെടലാണ് ഫലം കണ്ടത്. കുട്ടനാട് എംഎൽഎ തോമസ് കെ തോമസിന്റെ പ്രത്യേക നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കലക്‌ടർ ഇടപെട്ടാണ് വീഡ് ഹാർവെസ്‌റ്റർ എത്തിച്ചത്. ശനിയാഴ്‌ചമുതൽ പായലും കടലും നീക്കുന്നതിനുള്ള നടപടി ആരംഭിക്കും. ഇത് മുട്ടാർ പ്രദേശത്ത് തുടർച്ചയായി ഉണ്ടാകുന്ന വെള്ളപ്പൊക്കം പരിഹരിക്കാൻ സഹായകമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ സുരമ്യ, വൈസ്‌പ്രസിഡന്റ് ബോബൻ ജോസ്, സെക്രട്ടറി ബിനു ഗോപാൽ എന്നിവർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..