23 December Monday

വിഷരഹിത പച്ചക്കറികൃഷിക്ക് തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024

മാരാരിക്കുളം ഏരിയ കമ്മിറ്റിയുടെ സംയോജിത കൃഷി കാമ്പയിൻ 
 ജി വേണുഗോപാൽ ഉദ്ഘാടനംചെയ്യുന്നു

മുഹമ്മ  
സംയോജിത കൃഷി കാമ്പയിൻ  മാരാരിക്കുളം ഏരിയാ കമ്മിറ്റി  നേതൃത്വത്തിൽ ഓണത്തിന് വിഷ രഹിത പച്ചക്കറി വീടുകളിലേയ്ക്ക് എന്ന സന്ദേശവുമായി നടീൽ ഉത്സവം നടത്തി.  തടുത്തുവെളി തുരുത്തിക്കാട്ട്  ഡി ഷാജിയുടെ കൃഷിയിടത്തിൽ ഓൾ ഇന്ത്യ കിസാൻസഭ  ദേശീയ കൗൺസിൽ അംഗം   ജി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.  സംഘാടക സമിതി ചെയർമാൻ പി രഘുനാഥ് അധ്യക്ഷനായി.
കൺവീനർ എ എം ഹനീഫ്, പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു, എ പ്രേംനാഥ്, പ്രൊഫ .വി എൻ ചന്ദ്രമോഹൻ , ഡി ഷാജി ,കെ ഡി അനിൽകുമാർ, പി ആർ ഉദയകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top