22 December Sunday

പ്രതിഷേധ
പ്രകടനം

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024

എൻജിഒ യൂണിയനും കെജിഒഎയും ചേർന്ന്‌ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ എൽ മായ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
വിദ്യാഭ്യാസ വകുപ്പ്‌ ജീവനക്കാരുടെ പ്രമോഷൻ അട്ടിമറിച്ച് സമഗ്രശിക്ഷാ കേരളയിൽ സെക്രട്ടറിയറ്റിൽനിന്ന്‌ അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തിയതിനെതിരെ എൻജിഒ യൂണിയനും കെജിഒഎയും പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിന്‌ മുന്നിൽ എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ എൽ മായ ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി സജിത്ത്, ബി സന്തോഷ്‌, കെജിഒഎ നേതാവ് ടി ആർ റെജി, ടി കെ മധുപാൽ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top