മാവേലിക്കര
വയനാടിനെ ചേർത്തുപിടിക്കാൻ മാവേലിക്കരയിൽ ഡിവൈഎഫ്‌ഐ 24 മണിക്കൂർ കഫേ തുറന്നു. സിപിഐ എം മാവേലിക്കര ഏരിയ സെക്രട്ടറി ജി അജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം കെ മധുസൂദനൻ, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം എസ് അരുൺകുമാർ എംഎൽഎ, എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം എ എ അക്ഷയ്, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ജി വിഷ്ണു, ട്രഷറർ സെൻ സോമൻ, പി വി സന്തോഷ്‌കുമാർ, സി സുരേഷ് എന്നിവർ പങ്കെടുത്തു.
ബുദ്ധ ജങ്ഷനിലെ പളനിയപ്പന്റെ ചായക്കടക്കു മുന്നിൽ ഡിവൈഎഫ്‌ഐ മാവേലിക്കര ടൗൺ വടക്ക് മേഖലാ കമ്മിറ്റിയാണ് കഫേ തുറന്നത്. 24 മണിക്കൂറും ലഭിക്കുന്ന ചായക്കും കാപ്പിക്കും ലഘുഭക്ഷണത്തിനും പുറമേ, രാജാ രവിവർമ കോളേജിലെ ചിത്രകലാ വിദ്യാർഥികളുടെ തത്സമയ ചിത്രരചനയും ഫോട്ടോഗ്രഫിയും ഉണ്ടാകും. ജനങ്ങൾക്ക് ഇഷ്ടമുള്ള തുക നിക്ഷേപിക്കാം.
ദിവസവും വൈകിട്ട് ഏഴു മുതൽ കലാപരിപാടികളുണ്ട്. വൈകിട്ട് ആറു മുതൽ പുലർച്ചെ രണ്ടു വരെയാണ് തട്ടുകട.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..