23 December Monday

റവെന്നയിലും മുഴങ്ങും 
മലയാളി വിസിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024
ആലപ്പുഴ
ഇറ്റലിയിൽ റവെന്ന പോർട്ട്‌ സിറ്റിയിൽ നടക്കുന്ന ഡ്രാഗൺ ബോട്ട്‌ റേസിന്റെ ലോകമാമാങ്കത്തിൽ ഇക്കുറി മലയാളി വിസിലും മുഴങ്ങും. സെപ്തംബർ ഒന്നുമുതൽ ഒമ്പതുവരെ നടക്കുന്ന ലോക ഡ്രാഗൺ ബോട്ട് ക്ലബ്‌ ചാമ്പ്യൻഷിപ്പിലാണ്‌ റെഫറിയായി കുട്ടനാട്‌ സ്വദേശി ടോം ജോസഫ് പങ്കെടുക്കുന്നത്‌. 
 12 വർഷമായി അന്താരാഷ്ട്ര റെഫറിയായ ടോം ജോസഫ് നാല്‌ ലോക ചാമ്പ്യൻഷിപ്പും രണ്ട്  ഏഷ്യൻ ചാമ്പ്യൻഷിപ്പും ഏഷ്യൻ ഗെയിംസും നിയന്ത്രിച്ചു.  ഇന്ത്യയിൽ ഡ്രാഗൺ ബോട്ട് ടെക്നിക്കൽ ഒഫീഷ്യൽസിൽ ഗ്രേഡ് -രണ്ട്‌ സർട്ടിഫിക്കറ്റ്‌ നേടിയ ഏക ഒഫീഷ്യലാണ്‌ ടോം.ഡ്രാഗൺ ബോട്ട് ഇന്ത്യ ആൻഡ്‌ ട്രെഡീഷണൽ ബോട്ട് ഫെഡറേഷൻ ജോയിന്റ്‌ സെക്രട്ടറിയും ടെക്‌നിക്കൽ ചെയർമാനുമാണ്. ചമ്പക്കുളം നടുവിലെ വീട്ടിൽ കുടുംബാംഗമായ ടോം തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്‌കൂളിൽ അഡ്‌മിനിസ്ട്രേറ്ററാണ്‌. 30ന് ഇറ്റലിയിൽ  അന്താരാഷ്ട്ര ഡ്രാഗൺ ബോട്ട്‌ കോൺഗ്രസിലും ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top