20 September Friday

"കുടിച്ച്‌' ഓടിച്ചതിന്‌ 64 കേസുകൾ

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024
ആലപ്പുഴ
ഓണക്കാലത്ത്‌ വിവിധ ദിവസങ്ങളിലായി പൊലീസ്‌ നടത്തിയ പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ചവർക്കെതിരെ 64 കേസുകൾ രജിസ്റ്റർ ചെയ്തു.
ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലായിരുന്നു പരിശോധന.  ഉത്രാട ദിവസമായ 14നാണ് ജില്ലയിൽ ഇതുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. 21 കേസുകൾ. തിരുവോണദിനത്തിൽ ഒമ്പത്‌, അവിട്ടംദിനത്തിൽ  16, ചതയദിനത്തിൽ 18  കേസുകൾ വീതം രജിസ്റ്റർ ചെയ്തു. വരുംദിവസങ്ങളിലും കർശനമായ വാഹന പരിശോധന തുടരുമെന്ന്‌ ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top