ഹരിപ്പാട്
സിഐടിയു ജില്ലാ ജനറൽ കൗൺസിൽ ആനത്തലവട്ടം ആനന്ദൻ നഗറിൽ (ഡാണാപ്പടി എംസിഎം ഓഡിറ്റോറിയം) സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ ഉദ്‌ഘാടനംചെയ്‌തു. വർഗീയതയെയും അക്രമത്തെയും ചെറുക്കാൻ തൊഴിലാളിവർഗ പ്രസ്ഥാനം ശക്‌തിപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എച്ച് സലാം എംഎൽഎ അധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ ടി കെ ദേവകുമാർ സ്വാഗതം പറഞ്ഞു. ജി രാജമ്മ രക്തസാക്ഷി പ്രമേയവും എൻ ആർ ബാബുരാജ് അനുശോചനപ്രമേയവും അവതരിപ്പിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി പി ഗാനകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സി എസ് സുജാത, സി ബി ചന്ദ്രബാബു, കെ പ്രസാദ്, പി പി ചിത്തരഞ്ജൻ എം എൽ എ, നെടുവത്തൂർ സുന്ദരേശൻ എന്നിവർ സംസാരിച്ചു.
കെ പ്രസാദ്, എ മഹേന്ദ്രൻ, ജി രാജമ്മ ,എം സുരേന്ദ്രൻ,കെ കെ അശോകൻ, സി ഷാംജി, ബി അബിൻഷാ, സി വി ജോയി എന്നിവർ പങ്കെടുത്തു എം എം അനസലി നന്ദി പറഞ്ഞു. വൈകിട്ട് ഗാന്ധി സ്‌ക്വയറിൽ ‘ഇന്നത്തെ സാഹചര്യത്തിൽ തൊഴിലാളി വർഗത്തിന്റെ പങ്ക്’ എന്ന വിഷയത്തിൽ സെമിനാർ നടന്നു. സ്വാഗതസംഘം കൺവീനർ എം തങ്കച്ചൻ സ്വാഗതം പറഞ്ഞു. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ വിഷയം അവതരിപ്പിച്ചു. സി എസ് സുജാത, സി ബി ചന്ദ്രബാബു, പി പി ചിത്തരഞ്‌ജൻ എംഎൽഎ, എച്ച് സലാം എം എൽ എ, കെ എച്ച് ബാബുജാൻ, ബി അബിൻഷാ, എം എം അനസലി, എൻ സോമൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..