അമ്പലപ്പുഴ
നൂറിന്റെ നിറവിലെത്തിയ പുന്നപ്ര–-വയലാർ സമരനായകനും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ ജന്മദിനം സിപിഐ എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിക്കും.
വി എസിന്റെ പറവൂരിലെ വേലിക്കകത്ത് വീട്ടിൽ വെള്ളി രാവിലെ 10ന് സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ആഘോഷ പരിപാടി ഉദ്ഘാടനംചെയ്യും.
ജില്ലാ സെക്രട്ടറിയറ്റംഗം എച്ച് സലാം എംഎൽഎ അധ്യക്ഷനാകും. ഏരിയ സെക്രട്ടറി എ ഓമനക്കുട്ടൻ സ്വാഗതം പറയും. പാർടി നേതാക്കൾ, പ്രവർത്തകർ, ബഹുജനങ്ങൾ, വർഗബഹുജന സംഘടനാ ഭാരവാഹികൾ, സമീപവാസികൾ, നാട്ടുകാർ എന്നിവർ പങ്കെടുക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..