22 December Sunday

കാർഷിക മേഖലയ്ക്ക് പലിശ കുറഞ്ഞ 
വായ്പാ പദ്ധതിയുമായി കാർഡ് ബാങ്ക്

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024
മാവേലിക്കര
കാർഷിക മേഖലയ്ക്ക് പലിശ കുറഞ്ഞ വായ്പ പദ്ധതിയുമായി മാവേലിക്കര പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക്. സംസ്ഥാന കാർഷിക വികസന ബാങ്ക് നബാർഡുമായി ദീർഘകാലമായി നടത്തുന്ന ചർച്ചകളെ തുടർന്ന് പുതിയ കാർഷിക വായ്പയ്ക്ക് നബാർഡ് അംഗീകാരം നൽകി. നൂറുകോടി രൂപ സംസ്ഥാന കാർഷിക വികസന ബാങ്കിന് നബാർഡ് അനുവദിച്ചു. അഞ്ചുവർഷമാണ് വായ്പയുടെ കാലാവധി. 8.5 ശതമാനമാണ്‌ പലിശ. കാർഷിക മേഖലയുമായി ബന്ധപ്പെട്ട കന്നുകാലി വളർത്തൽ, ക്ഷീര വികസനം, മത്സ്യകൃഷി, പച്ചക്കറിത്തോട്ടം, ഫലവൃക്ഷ വ്യാപനം, കരകൃഷി ഉൽപാദനം, തുടങ്ങി എല്ലാവിധ കാർഷിക കാർഷികേതര ഉൽപാദനത്തിനും വായ്പ എടുക്കാനാവും. വിശദവിവരങ്ങൾക്ക് മാവേലിക്കര കാർഡ് ബാങ്കുമായി ബന്ധപ്പെടണമെന്ന് ബാങ്ക് പ്രസിഡന്റ്‌ ജി ഹരിശങ്കറും സെക്രട്ടറി എൻ എസ് ശരത്തും അറിയിച്ചു. ഫോൺ: 0479 2309415, 8547875714

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top