23 December Monday

സ്‍കൂൾ കെട്ടിടം ഉദ്ഘാടനം നാളെ

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

കാമ്പിശേരി കരുണാകരൻ മെമ്മോറിയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമിച്ച കെട്ടിടം

ചാരുംമൂട്
 വള്ളികുന്നം ഇലിപ്പിക്കുളം കാമ്പിശേരി കരുണാകരൻ മെമ്മോറിയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമിച്ച കെട്ടിടം  തിങ്കളാഴ്‌ച വൈകിട്ട്‌ മൂന്നിന്‌ മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്യും.  എം എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷനാകും. മുൻ എംഎൽഎ ആർ രാജേഷ്  മുഖ്യാതിഥിയാകും. മുൻ എംഎൽഎ ആർ രാജേഷിന്റെ ആസ്തി വികസന ഫണ്ടിൽനിന്ന്‌ അനുവദിച്ച  1.65  കോടി രൂപയും വൊക്കേഷണൽ ഹയർ സെക്കൻഡറി പ്ലാൻ ഫണ്ടിൽനിന്നുള്ള രണ്ടുകോടിയും ചെലവഴിച്ചാണ്‌ കെട്ടിടം നിർമിച്ചത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top