22 December Sunday

സ്‌നേഹഭവനം ഇന്ന്‌ കൈമാറും

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

കെഎസ്‌എഫ്‌ഇ ഓഫീസേഴ്‌സ്‌ യൂണിയൻ നിർമിച്ചു നൽകുന്ന സ്‌നേഹഭവനം

ആലപ്പുഴ
കെഎസ്‌എഫ്‌ഇ ഓഫീസേഴ്‌സ്‌ യൂണിയൻ നിർമിച്ചു നൽകുന്ന സ്‌നേഹഭവനം സംസ്ഥാന പ്രസിഡന്റ്‌ എ കെ ബാലൻ ഞായർ പകൽ മൂന്നിന്‌ കൈമാറും. അമ്പലപ്പുഴ കരുമാടി ചിറയിൽ കുമാരി മോഹനനും കുടുംബത്തിനുമാണ്‌ 7.5 ലക്ഷം ചെലവിൽ വീട്‌ നിർമിച്ചുനൽകുന്നത്‌. എച്ച്‌ സലാം എംഎൽഎ അധ്യക്ഷനാകും. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, യൂണിയൻ ജനറൽ സെക്രട്ടറി എസ്‌ അരുൺബോസ്‌, സിപിഐ എം അമ്പലപ്പുഴ ഏരിയ സെക്രട്ടറി എ ഓമനക്കുട്ടൻ, ലോക്കൽ സെക്രട്ടറി ജി ഷിബു, അമ്പലപ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീബാ രാകേഷ്‌, യൂണിയൻ വൈസ്‌ പ്രസിഡന്റ്‌ എ മുഹമ്മദ്‌ ഇക്‌ബാൽ തുടങ്ങിയവർ സംസാരിക്കും. വീടില്ലാതെ, ഷെഡിൽ  ഭർത്താവും മകളുമായി കഴിയുന്ന കുമാരിയമ്മയുടെ വാർത്ത ദേശാഭിമാനി പ്രസിദ്ധീകരിച്ചിരുന്നു. ഇത്‌ ശ്രദ്ധയിൽപെട്ടതോടെയാണ്‌  വീടൊരുക്കാൻ  കെഎസ്‌എഫ്‌ഇ ഓഫീസേഴ്‌സ്‌ യൂണിയൻ മുന്നോട്ട്‌ വന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top