22 December Sunday

ബാലസംഘം ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

ബാലസംഘം ജില്ലാ സമ്മേളനം ആലപ്പുഴ ജെൻഡർ പാർക്കിൽ യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

 ആലപ്പുഴ

ബാലസംഘം ജില്ലാ സമ്മേളനം ആലപ്പുഴ ജെൻഡർ പാർക്കിൽ തുടങ്ങി. നഗരത്തിൽ നടന്ന പ്രകടനത്തിന്‌ശേഷം പ്രസിഡന്റ്‌ വർഷ സജീവ് പതാക ഉയർത്തി.  യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്‌തു. ആലപ്പുഴ ഏരിയ കമ്മിറ്റിയംഗങ്ങൾ സ്വാഗതഗാനം ആലപിച്ചു. സ്വാഗതസംഘം ചെയർമാൻ പി പി ചിത്തരഞ്ജൻ എംഎൽഎ സ്വാഗതംപറഞ്ഞു. ജില്ലാ സെക്രട്ടറി അഭിരാം രഞ്ജിത്ത് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി ആദിൽ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. 
    രജിസ്‌ട്രേഷൻ–- --------------ആദിത്യ ജാസ്മിൻ (കൺവീനർ), റിസ്വാന രതീഷ്, ഡി അനന്തലക്ഷ്മി, പ്രസീഡിയം–- ----------------വർഷ സജീവ്(കൺവീനർ), ബി എസ്‌ പിന്റു, ജിസ്വാൻ സജീവ്, പ്രമേയം–- ബി ---------അശ്വിൻ (കൺവീനർ), ജി എൽ അഭിഷേക്, അഭിരാമി, മിനുട്സ്–- ------------വരദ വേണുഗോപാൽ (കൺവീനർ), ഇന്ദ്ര വി പണിക്കർ, ഗൗതംകൃഷ്ണ, എസ്‌ ആദിത്യ, ക്രഡൻഷ്യൽ–- ബി --------------ആദിത്യൻ (കൺവീനർ), പി ബി സയനോര, അമൃത, ഷാരോൺ പി കുര്യൻ എന്നിവരടങ്ങുന്ന സബ്‌കമ്മിറ്റികൾ രൂപീകരിച്ചു.
    അക്ഷരമുറ്റം സംസ്ഥാനതല ജേതാവ് വിപിൻ സി രത്‌നൻ, ഹിമാലയ മലനിരകൾ കീഴടക്കിയ അന്ന മേരി തുടങ്ങിയവരെ  ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ് ആർ നാസർ ആദരിച്ചു. ബാലസംഘം സംസ്ഥാന വൈസ്‌പ്രസിഡന്റ് കെ ടി സപന്യ, എക്‌സിക്യൂട്ടീവംഗം കെ ജയപാൽ, ആലപ്പുഴ നഗരസഭാധ്യക്ഷ കെ കെ ജയമ്മ, സൗമ്യ രാജ്, അജയ സുധീന്ദ്രൻ എന്നിവർ പങ്കെടുത്തു. വൈകിട്ട് കലാപരിപാടികളും മജീഷ്യൻ ദീപുരാജിന്റെ മാജിക്‌ ഷോയും അരങ്ങേറി. ഞായർ രാവിലെ 9.30ന് സമ്മേളനം പുനരാരംഭിക്കും. പൊതു ചർച്ചക്കുള്ള മറുപടി, പുതിയകമ്മിറ്റി തെരഞ്ഞെടുപ്പ്, സംസ്ഥാന സമ്മേളന പ്രതിനിധികളെ തെരഞ്ഞെടുക്കൽ, പ്രമേയങ്ങൾ, ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിക്കൽ ഭാവി പ്രവർത്തനങ്ങൾ തീരുമാനിക്കൽ തുടങ്ങിയവ നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top