24 December Tuesday

പടനിലം പരബ്രഹ്മ ക്ഷേത്രം: 
യുവജനസമ്മേളനം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024

പടനിലം പരബ്രഹ്മക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന്റെ ഭാഗമായ യുവജന സമ്മേളനത്തിൽ ഡിവൈഎഫ്ഐ 
ജില്ലാ പ്രസിഡന്റ് എസ്‌ സുരേഷ്‌കുമാർ സംസാരിക്കുന്നു

 

നൂറനാട് 
പടനിലം പരബ്രഹ്മക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോടനുബന്ധിച്ച് യുവജന സമ്മേളനം സി ആർ മഹേഷ് എംഎൽഎ ഉദ്ഘാടനംചെയ്‌തു. ക്ഷേത്ര ഭരണസമിതി വൈസ്‌പ്രസിഡന്റ് രജിൻ എസ് ഉണ്ണിത്താൻ  അധ്യക്ഷനായി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എസ്‌ സുരേഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി. സി എ അരുൺകുമാർ, ഒ മനോജ്, ടിജിൻ ജോസഫ്, കൃഷ്‌ണരാജ് തുടങ്ങിയവർ സംസാരിച്ചു. 
അഞ്ചാം ദിവസമായ ബുധൻ രാത്രി ഏഴിന്‌ കലാസാഹിത്യ സമ്മേളനം പി എൻ പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനംചെയ്യും. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്  രാധാകൃഷ്‌ണൻ രാധാലയം അധ്യക്ഷനാകും. 
നോവലിസ്‌റ്റ്‌ രവിവർമ തമ്പുരാൻ മുഖ്യാതിഥിയാകും. കവി സി എസ് രാജേഷ് മുഖ്യപ്രഭാഷണം നടത്തും. രാത്രി 8.30ന് നാടകം ലൈഫ് ഈസ് ബ്യൂട്ടിഫുൾ അരങ്ങേറും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top