22 December Sunday

ഖുശീ ഭാസ്‌കറിനെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024

ഖുശീ ഭാസ്‌കർ അനുസ്‌മരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എച്ച് ബാബുജാൻ ഉദ്ഘാടനംചെയ്യുന്നു

 

കായംകുളം
സിപിഐ എം പുതുപ്പള്ളി ലോക്കൽ സെക്രട്ടറി, കാർത്തികപ്പള്ളി താലൂക്ക് മത്സ്യത്തൊഴിലാളി യൂണിയൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച ഖുശീ ഭാസ്‌കറിന്റെ 19–--ാം ചരമവാർഷികം ആചരിച്ചു. സിപിഐ എം നേതൃത്വത്തിൽ സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. അനുസ്‌മരണ സമ്മേളനം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എച്ച് ബാബുജാൻ ഉദ്ഘാടനംചെയ്‌തു. ഏരിയ കമ്മിറ്റി അംഗം എസ് ആസാദ് അധ്യക്ഷനായി. സെക്രട്ടറി പി അരവിന്ദാക്ഷൻ, ജില്ലാ കമ്മിറ്റി അംഗം എൻ ശിവദാസൻ, പഞ്ചായത്ത് പ്രസിഡന്റ്‌ എസ് പവനനാഥൻ, ടി യേശുദാസ്, ആർ ശശിധരൻ, പ്രസന്ന ജയചന്ദ്രൻ, ടി ജയദേവൻ, എൻ ഇന്ദിരാഭായി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top