26 December Thursday

തകഴിയിൽ സ്‌മാർട്ട് അങ്കണവാടിക്ക്‌ കല്ലിട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024

തകഴിയിൽ സ്‌മാർട്ട് അങ്കണവാടി കെട്ടിടത്തിന്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ 
കെ ജി രാജേശ്വരി കല്ലിടുന്നു

 

തകഴി
തകഴി പഞ്ചായത്ത് ഏഴാം വാർഡിൽ നിർമിക്കുന്ന കേളമംഗലം 82–--ാം നമ്പർ സ്‌മാർട്ട് അങ്കണവാടി കെട്ടിടത്തിന്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി കല്ലിട്ടു. 2018ലെ വെള്ളപ്പൊക്കത്തിൽ കെട്ടിടം തകർന്നതിനാൽ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. 
  റീബിൽഡ് കേരളാ ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഹൈടെക് അങ്കണവാടി നിർമിക്കുന്നതിന് 38.60 ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്‌.  പഞ്ചായത്ത് പ്രസിഡന്റ് എസ്‌ അജയകുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു, പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് അംബിക ഷിബു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ മദൻലാൽ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ജയചന്ദ്രൻ കലാങ്കേരി, കെ ശശാങ്കൻ, പഞ്ചായത്തംഗം ബെൻസൺ ജോസഫ്, ഐസിഡിഎസ് സൂപ്പർവൈസർ ഡോ. അമിത, അങ്കണവാടി അധ്യാപിക ലളിതാംബിക, സഹായി നീതു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top