ചേർത്തല
അഖിലേന്ത്യാ സഹകരണവാരാഘോഷത്തോടനുബന്ധിച്ച് സർക്കിൾ സഹകരണയൂണിയൻ താലൂക്കുതല സെമിനാറും സമ്മേളനവും സംഘടിപ്പിച്ചു. മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്തു. യൂണിയൻ ചെയർമാൻ എ എസ് സാബു അധ്യക്ഷനായി.
മികച്ച സംഘങ്ങളെ ദലീമ എംഎൽഎ അനുമോദിച്ചു. മികച്ച സെക്രട്ടറിമാർക്ക് നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ അവാർഡ് വിതരണംചെയ്തു. മികച്ച സഹകാരികളെ കേരള സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപറേഷൻ ചെയർമാൻ കെ പ്രസാദ് ആദരിച്ചു.
സഹകരണ അസി. രജിസ്ട്രാർ ഒ ജെ ഷിബു, അസി. രജിസ്ട്രാർ (ഓഡിറ്റ്) എം ബി ഷീജ, അഭിലാഷ് മാപ്പറമ്പിൽ, എൻ ആർ ബാബുരാജ്, കെ ജെ സണ്ണി, പി ഷാജിമോഹൻ, പി ഡി ബിജു എന്നിവർ സംസാരിച്ചു. സെമിനാറിൽ ടി മുഹമ്മദ് ഷഹീർ വിഷയം അവതരിപ്പിച്ചു.
കെ ആർ രാജേന്ദ്രപ്രസാദ്, പി ജി മുരളീധരൻ, ടി ആർ മുകുന്ദൻനായർ, പി ഇ ജയചന്ദ്രൻ, ജി ബാഹുലേയൻ, കെ എൻ കാർത്തികേയൻ, പി എസ് ഷാജി, ഡി വി വിമൽദേവ് എന്നിവർ സംസാരിച്ചു. സർക്കിൾ സഹകരണയൂണിയൻ ഭരണസമിതി അംഗം എ കെ പ്രസന്നൻ സ്വാഗതവും സെക്രട്ടറി സി എസ് സന്തോഷ് നന്ദിയുംപറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..