20 November Wednesday

കൈതോലയിലെ 
കമനീയതയ്‌ക്ക്‌ ഹാട്രിക്‌

സ്വന്തം ലേഖകൻUpdated: Wednesday Nov 20, 2024

ആർ ദേവിക കുട്ട നെയ്യുന്നു

മണ്ണഞ്ചേരി
സംസ്ഥാന സ്‌കൂൾ പ്രവൃത്തി പരിചയമേളയിൽ തഴ ഉൽപ്പന്നനിർമാണ മൽസരത്തിൽ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി ആർ ദേവികയ്‌ക്ക്‌ ഹാട്രിക്ക്‌. എച്ച്‌ എസ്‌എസ്‌ വിഭാഗത്തിലാണ്‌ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്‌.  പത്താം  ക്ലാസ്‌ മുതൽ ദേവികയ്ക്ക് തന്നെയാണ് ഒന്നാം സ്ഥാനം.
തഴയോലയിൽ കമനീയവും ഉപയോഗപ്രദവുമായ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഒരുക്കുന്നത് ദേവികയ്‌ക്ക്‌ ഹരമാണ്. ബാഗ്, കുട്ട, മുറം, വട്ടി എന്നിങ്ങനെയുള്ളവ കരവിരുതിൽ വിരിയുന്നു. മൂന്നാം ക്ലാസ്‌മുതൽ ഇതിൽ കമ്പം കയറിയ ദേവികയുടെ തുടക്കം പനയോലയിൽ ആയിരുന്നു. പിന്നീട്  തഴയിലായി നെയ്‌ത്ത്‌.അമ്മൂമ്മ അംബികയാണ്‌ പരിശീലനം നൽകുന്നത്‌. കരാത്തെ ബ്ലാക്ക് ബെൽറ്റ്കാരിയായ ദേവിക  കളരിയും അഭ്യസിച്ചിട്ടുണ്ട്‌. നേതാജി കറുകത്തറ ക്ഷേത്രത്തിന്‌ സമീപം മണ്ണാപറമ്പിൽ ഹാർബർ എൻജിനിയറിങ്‌ ഓവർസിയർ ആർ രജിമോന്റെയും കഞ്ഞിക്കുഴി ഐസിഡിഎസ്‌ സൂപ്പർവൈസർ എ --ധന്യയുടെയും മകളാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top