20 December Friday

എ കണാരനെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Dec 20, 2024
ആലപ്പുഴ
കർഷകത്തൊഴിലാളി യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റും സിപിഐ  എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗവുമായിരുന്ന എ കണാരന്റെ 20ാം ചരമ വാർഷികം കേരള സ്‌റ്റേറ്റ്‌ കർഷകത്തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ ആചരിച്ചു. പതാക ഉയർത്തൽ, പുഷ്‌പാർച്ചന, അനുസ്‌മരണ സമ്മേളനം എന്നിവ സംഘടിപ്പിച്ചു.
ചെങ്ങന്നൂർ
എ കണാരൻ  അനുസ്മരണദിനത്തിൽ കേരള സ്‌റ്റേറ്റ്‌ കർഷകത്തൊഴിലാളി യൂണിയൻ (കെഎസ്‌കെടിയു)  മുളക്കുഴ സൗത്ത് മേഖലാ  കമ്മിറ്റി മുളക്കുഴ പൂതംകുന്ന് നഗറിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു. പി ഡി സിന്ധു അധ്യക്ഷയായി. യൂണിയൻ ഏരിയാ സെക്രട്ടറി കെ എസ് ഷിജു, കെ എസ് ഗോപാലകൃഷ്ണൻ, എ എ രവീന്ദ്രൻ, വി വി അജയൻ, ടി കെ സുരേഷ്, സി ആർ ഷിജു, അമ്പിളി മധു, കെ ടി കുട്ടപ്പൻ എന്നിവർ സംസാരിച്ചു.
 ചെങ്ങന്നൂർ ടൗൺ ഈസ്റ്റ് മേഖല കമ്മറ്റി  നേതൃത്വത്തിൽ നടത്തിയ അനുസ്മരണ പരിപാടിയിൽ മേഖല സെക്രട്ടറി പി ആർ മധു പതാക ഉയർത്തി. ഏരിയാ പ്രസിഡന്റ് ടി കെ സുരേഷ് അനുസ്മരണ പ്രഭാഷണം നടത്തി. അങ്ങാടിക്കൽ കുറ്റിയിൽ, ചണ്ണത്തിലുഴത്തിൽ ഭാഗങ്ങളിലേക്കുള്ള റോഡ് ശുചീകരിച്ചു.
കായംകുളം 
കെഎസ്കെടിയു ഏരിയാ കമ്മിറ്റി കീരിക്കാട് അയ്യൻ കോയിക്കലിൽ നടത്തിയ അനുസ്മരണ യോഗം ഏരിയാ സെക്രട്ടറി വി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ബി രാജൻ അധ്യക്ഷനായി. കെ ശിവപ്രസാദ്, രജില, ഷംസ്, ഹുസൈൻ കളീക്കൽ എന്നിവർ സംസാരിച്ചു. അയ്യൻകോയിക്കൽ ശുചീകരണവും നടന്നു.
കഞ്ഞിക്കുഴി
കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ എ കണാരൻ അനുസ്മരണ സമ്മേളനവും ശുചീകരണ പ്രവർത്തനവും സംഘടിപ്പിച്ചു. തിരുവിഴ ഇലഞ്ഞിക്കോളനിയിൽ നടന്ന അനുസ്മരണ സമ്മേളനം സിപിഐ എം കഞ്ഞിക്കുഴി ഏരിയാ സെക്രട്ടറി ബി സലിം ഉദ്ഘാടനം ചെയ്തു.
കെഎസ്‌കെടിയു ഏരിയാ പ്രസിഡന്റ്‌  എം പി സുഗുണൻ അധ്യക്ഷനായി. ഇ ആർ പൊന്നൻ , ആർ ബെൻസിലാൽ, ടി കെ പ്രസാദ് , ജി ദുർഗാദാസ് , കെ രമേശൻ , വി വിനോദ്, എം പി പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി വി പി സന്തോഷ് സ്വാഗതവും ഇ കെ കറുപ്പൻ നന്ദിയും പറഞ്ഞു.
തകഴി
എ കണാരൻ  അനുസ്മരണദിനത്തിൽ  കെഎസ്‌കെടിയു തകഴി ഏരിയ കമ്മിറ്റി നെടുമുടിയിലെ കല്ലമ്പള്ളി സെറ്റിൽമെന്റ്‌ കേന്ദ്രം ശുചികരിച്ചു.  അഖിലേന്ത്യ വർക്കിങ്‌ കമ്മിറ്റി അംഗം എ ഡി കുഞ്ഞച്ചൻ ഉദ്ഘാടനം ചെയ്തു. നടുഭാഗം ലോക്കൽ സെക്രട്ടറി എം സി അനിയപ്പൻ, കെ പി അനിയപ്പൻ, എൻ എസ് ശ്രീകുമാർ, എസ് ഷാജിമോൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top