മുഹമ്മ
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ നേതാവും മന്ത്രിയുമായിരുന്ന സുശീലാഗോപാലന്റെ 23–-ാം ചരമവാർഷികദിനം ആചരിച്ചു. ദിനാചരണ കമ്മിറ്റി നേതൃത്വത്തിൽ മുഹമ്മ ചീരപ്പൻചിറയിൽ പുഷ്‌പാർച്ചനയും അനുസ്‌മരണ സമ്മേളനവും നടന്നു. പുഷ്‌പാർച്ചനയിൽ സുശീലാ ഗോപാലന്റെ കുടുംബാംഗങ്ങളും സിപിഐ എം, വർഗ ബഹുജന സംഘടന നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. സുശീലാ ഗോപാലന്റെ മകൾ ലൈല കരുണാകരൻ, പാർടി കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ, ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ജി വേണുഗോപാൽ, കെ പ്രസാദ്, പി പി ചിത്തരഞ്‌ജൻ എംഎൽഎ, ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്രകമ്മിറ്റി അംഗം കെ പി സുമതി, ജില്ലാ സെക്രട്ടറി പ്രഭ മധു, പാർടി ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ആർ ഭഗീരഥൻ, കെ ഡി മഹീന്ദ്രൻ, വി ജി മോഹനൻ, എസ് രാധാകൃഷ്‌ണൻ, കഞ്ഞിക്കുഴി ഏരിയ സെക്രട്ടറി ബി സലിം, മാരാരിക്കുളം ഏരിയ സെക്രട്ടറി പി രഘുനാഥ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ഡി ഷാജി, ടി ഷാജി, കെ ഡി അനിൽകുമാർ, പഞ്ചായത്ത് പ്രസിഡന്റ് സ്വപ്‌ന ഷാബു, ദിനാചരണ കമ്മിറ്റി പ്രസിഡന്റ് സി കെ സുരേന്ദ്രൻ, സെക്രട്ടറി ജെ ജയലാൽ തുടങ്ങിയവർ പുഷ്‌പാർച്ചന നടത്തി.
പുത്തലത്ത് ദിനേശൻ അനുസ്‌മരണ സമ്മേളനം ഉദ്ഘാടനംചെയ്‌തു. സി കെ സുരേന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു എന്നിവർ സംസാരിച്ചു. സെക്രട്ടറി ജെ ജയലാൽ സ്വാഗതം പറഞ്ഞു.
ആലപ്പുഴ
സുശീലാ ഗോപാലൻ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പി കൃഷ്ണപിള്ള സ്‌മാരക മന്ദിരത്തിൽ സുശീലാ ഗോപാലൻ അനുസ്‌മരണം സംഘടിപ്പിച്ചു. ‘ഭരണഘടനയുടെ ഫെഡറൽ തത്വങ്ങൾ സംരക്ഷിക്കുക' വിഷയത്തിൽ ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ പ്രഭാഷണം നടത്തി.
പഠനഗവേഷണ കേന്ദ്രം ചെയർമാൻ ആർ നാസർ അധ്യക്ഷനായി. സെക്രട്ടറി കെ പ്രസാദ്, ഡയറക്‌ടർ പ്രൊഫ. വി എൻ ചന്ദ്രമോഹനൻ എന്നിവർ സംസാരിച്ചു. ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഇന്റർ സ്‌കൂൾ ക്വിസ് മത്സരത്തിലെ വിജയികൾക്ക് ആർ നാസർ സർട്ടിഫിക്കറ്റും ക്യാഷ് പ്രൈസും വിതരണംചെയ്‌തു.
സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി പി ചിത്തരഞ്‌ജൻ എംഎൽഎ, എം സത്യപാലൻ തുടങ്ങിയവർ പങ്കെടുത്തു.
തകഴി
മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി മങ്കൊമ്പ് പി കൃഷ്ണപിള്ള സ്മാരക ഹാളിൽ സംഘടിപ്പിച്ച സുശീലാ ഗോപാലൻ അനുസ്‌മരണം കേന്ദ്ര കമ്മിറ്റി അംഗം കെ പി സുമതി ഉദ്ഘാടനം ചെയ്‌തു. സ്‌ത്രീകൾക്ക് തുല്യപദവി ലഭിക്കുന്നതിന് വേണ്ടി ജീവിതാവസാനം വരെ പോരാടിയ നേതാവായിരുന്നു സുശീലാ ഗോപാലൻ എന്ന് കെ പി സുമതി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ലീലാ അഭിലാഷ് അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി സി എസ് സുജാത, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ജി രാജമ്മ , ജില്ലാ സെക്രട്ടറി പ്രഭാ മധു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പുഷ്പലത മധു, ഡോ. ബിച്ചു എക്സ് മലയിൽ, സന്ധ്യാ രമേശ്, സുശീല മണി, കെ കെ ജയമ്മ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..