23 December Monday
സുഹൈൽ വധശ്രമം

കത്തിൽ കോൺ. ഗ്രൂപ്പ് വഴക്കാണെന്ന് പറഞ്ഞിട്ടില്ല‌

വെബ് ഡെസ്‌ക്‌Updated: Thursday May 21, 2020
ആലപ്പുഴ
കായംകുളത്തെ സുഹൈൽ വധശ്രമത്തിന് പിന്നിൽ കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കാണെന്ന്‌ താൻ കെപിസിസി പ്രസിഡന്റിന് അയച്ച കത്തിൽ പറഞ്ഞിട്ടില്ലെന്ന്‌ യൂത്ത് കോൺഗ്രസ് കറ്റാനം മണ്ഡലം പ്രസിഡന്റ്‌ ഇക്ബാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തന്നെവെട്ടിയ വെട്ടാണ് സുഹൈലിന് കൊണ്ടത്. ഞാനായിരുന്നു അക്രമികളുടെ ലക്ഷ്യം. ഈ സാഹചര്യത്തിൽ തനിക്ക് സംരക്ഷണം ലഭിക്കാൻ ഇടപെടണമെന്നാണ്‌ കത്തിൽ ആവശ്യപ്പെട്ടത്. കോൺഗ്രസ് നേതാക്കളാരും കത്ത് മാധ്യമങ്ങൾക്ക് ചോർത്തി കൊടുക്കാനിടയില്ല. കറ്റാനം ഷാജിയും ജോൺസൺ എബ്രഹാമുമായും വലിയ അടുപ്പവും വലിയ അകൽച്ചയും തനിക്കില്ലെന്നും ഇക്ബാൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top