22 December Sunday

മുൻഭാര്യയെ 
കത്രികയ്ക്ക് കുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024
ആലപ്പുഴ
മുൻഭാര്യയെ കത്രികകൊണ്ട് കുത്താൻശ്രമിച്ച യുവാവ്​ അറസ്റ്റിൽ.  ആലപ്പുഴ  റെയിൽവേ സ്റ്റേഷൻ വാർഡിൽ​  തൈപറമ്പിൽ വീട്ടിൽ ജോൺ മാനുവലിനെയാണ്​ (41) സൗത്ത്​ പൊലീസ്​ അറസ്റ്റ്​​ ചെയ്തത്​. തിങ്കളാഴ്ച രാത്രി എട്ടിന്​ ആലപ്പുഴ​ റെയിൽവേ സ്​​റ്റേഷന്​ സമീപത്തെ തപാൽ സൂപ്രണ്ട്​ ഓഫിസിന്​ മുന്നിലായിരുന്നു സംഭവം. ആലപ്പുഴയിലെ സ്വകാര്യസ്ഥാപനത്തിൽനിന്ന്​ ജോലികഴിഞ്ഞ്​ വീട്ടിലേക്ക്​ മടങ്ങിയ 32 കാരിയെയാണ്​  ജോ​ൺ മാനുവൽ കുത്താൻ ശ്രമിച്ചത്.  പാതയോരത്ത്​ പതിയിരുന്ന ഇയാൾ യുവതിയെ കയറിപ്പിടിക്കുകയും കുതറി​യോടിയപ്പോൾ ഓടിച്ചിട്ട്​ കത്രിക ഉപയോഗിച്ച്​ കുത്താൻശ്രമിക്കുകയും ചെയ്തു. ഓട്ടത്തിനിടെ വീണ ഇയാളെ നാട്ടുകാർ ചേർന്ന്​ പിടികൂടി. വീഴ്ചയിൽ ഇയാളുടെ കൈക്ക് പരിക്കേറ്റിരുന്നു.
ഇവർ തമ്മിലുള്ള വിവാഹബന്ധം രണ്ടുവർഷംമുമ്പ്​  വേർപെടുത്തിയിരുന്നു. എന്നിട്ടും പിറകേനടന്ന്​ ശല്യംചെയ്യുകയാണെന്ന്​ ചൂണ്ടിക്കാട്ടി യുവതി ഒരുമാസം മുമ്പ്​ പൊലീസിൽ പരാതി നൽകി. ഇതിന്​ പിന്നാലെയാണ്​ ​കൊല​പ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ​കത്രികയുമായി ഇയാൾ എത്തിയത്​. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top