23 December Monday

കള്ളുഷാപ്പിൽ മോഷണം:
പ്രതികൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024
അരൂർ
എഴുപുന്നയിലെ കള്ളുഷാപ്പിൽ കയറി 10,000 രൂപ മോഷ്‌ടിച്ച 2 പേർ അരൂർ പൊലീസിന്റെ പിടിയിലായി.എഴുപുന്ന കുഴുവേലി നീകർത്തിൽ ശരത്ത് (23), നാളികാട്ട് വൈശാഖ് (25) എന്നിവരാണ് പിടിയിലായത്.
ഷാപ്പിന്റെ അടുക്കള വാതിൽ കുത്തിത്തുറന്ന് അകത്തു കയറിയ ഇരുവരും മേശയിൽ സൂക്ഷിച്ചിരുന്ന പണമാണ് മോഷ്‌ടിച്ചത്. ഷാപ്പിലെ സിസിടിവി ക്യാമറയുടെ ദിശ മാറ്റിയ ശേഷമാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു മോഷണം ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയാണ് ശരത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top