17 September Tuesday

ജില്ലാ ബാസ്‌കറ്റ്ബോൾ ലീഗ് ചാമ്പ്യൻഷിപ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024

ജില്ലാ ബാസ്‌കറ്റ്ബോൾ സീനിയർ ലീഗ് ചാമ്പ്യൻഷിപ്‌‌ ആലപ്പുഴ രൂപതാ ബോർഡ് ഓഫ് എഡ്യൂക്കേഷൻ ചെയർമാൻ 
ഫാ. നെൽസൺ തൈപ്പറമ്പിൽ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
എൻസി ജോൺ എവർ റോളിങ്‌ ട്രോഫിക്ക്‌ വേണ്ടിയുള്ള ജില്ലാ ബാസ്‌കറ്റ്ബോൾ സീനിയർ ലീഗ് ചാമ്പ്യൻഷിപ്‌ വൈഎംസിഎ  ഇൻഡോർ ബാസ്‌കറ്റ്ബോൾ കോംപ്ലക്‌സിൽ ആരംഭിച്ചു. ആലപ്പി ജില്ലാ ബാസ്‌കറ്റ്ബോൾ അസോ. (എഡിബിഎ) സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ് ആലപ്പുഴ രൂപതാ ബോർഡ് ഓഫ് എഡ്യൂക്കേഷൻ ചെയർമാൻ ഫാ. നെൽസൺ തൈപ്പറമ്പിൽ ഉദ്ഘാടനംചെയ്‌തു. വൈഎംസിഎ സ്‌പോർട്സ് ഡയറക്‌ടർ ജോൺ ജോർജ് അധ്യക്ഷനായി. സബ് ജൂനിയർ ഗേൾസ് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ വിജയികളായ ജില്ലാ ടീമിനെ ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ്‌ വി ജി വിഷ്‌ണു ആദരിച്ചു.
കെബിഎ അസോസിയേറ്റ് സെക്രട്ടറി റോണി മാത്യു, എഡിബിഎ സെക്രട്ടറി ബി സുഭാഷ്, പിആർഒ തോമസ് മത്തായി കരിക്കംപള്ളിൽ, വൈഎംസിഎ വൈസ്‌പ്രസിഡന്റ്‌ സുനിൽ മാത്യു ഏബ്രഹാം, ജനറൽ സെക്രട്ടറി ഏബ്രഹാം കുരുവിള, ഒബ്സെർവർ ടി ജയമോഹൻ, ജോസ് സേവ്യർ, ബിനു മനോഹരൻ, ജെയ്സൺ നേരോത്ത്, പി എ അൽഫോൻസ് തുടങ്ങിയവർ പങ്കെടുത്തു. 
ബുധൻ പകൽ 10.30-ന് നടത്തുന്ന സമാപനസമ്മേളനത്തിൽ വൈഎംസിഎ വൈസ്‌പ്രസിഡന്റ്‌ സുനിൽ മാത്യു ഏബ്രഹാം സമ്മാനങ്ങൾ വിതരണംചെയ്യും. ട്രാവൻകൂർ ചേംബർ ഓഫ് കോമേഴ്‌സ് സെക്രട്ടറി ജനറൽ ജി അനിൽകുമാർ മുഖ്യാതിഥിയാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top