23 December Monday

യുവതിയെ അപമാനിച്ചു; 
ബിജെപി പ്രവർത്തകനെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024
ചെങ്ങന്നൂർ
യുവതിയോട്‌ ലൈംഗികച്ചുവയോടെ സംസാരിക്കുകയും വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ച് നവമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ ബിജെപി പ്രവർത്തകനെതിരെ കേസ്‌. തിരുവൻവണ്ടൂർ ഇരമല്ലിക്കര കളത്രയിൽ ആദിത്യൻ ബിനു പിള്ളയ്ക്കെതിരെയാണ് (അമ്പാടി–- 20) യുവതിയുടെ പരാതിയിൽ ചെങ്ങന്നൂർ പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ജൂലൈ രണ്ടുമുതൽ തുടർച്ചയായി ഫേസ്ബുക്കിൽ വ്യാജപ്രൊഫൈലുകളിലൂടെ യുവതിക്കെതിരെ പോസ്റ്റുകളിട്ടിരുന്നു. തിരുവൻവണ്ടൂർ പഞ്ചായത്തംഗവും ബിജെപി നേതാവുമായ നിഷ ടി നായരുടെ മകനാണ് ആദിത്യൻ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top