കാർത്തികപ്പള്ളി
ആറാട്ടുപുഴ പഞ്ചായത്ത് വയോജന ക്യാമ്പും മാതൃകാ ഹോമിയോ ഡിസ്പെൻസറിയുടെ പ്രഖ്യാപനവും പഞ്ചായത്ത് പ്രസിഡന്റ് എൻ സജീവൻ ഉദ്ഘാടനംചെയ്തു. വൈസ്പ്രസിഡന്റ് ഷീബ മൻസൂർ അധ്യക്ഷയായി. ജില്ല ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. പ്രിൻസി സെബാസ്റ്റ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡോ. പി വി സന്തോഷ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എൽ മൻസൂർ, ആർ രാജേഷ്, അംഗങ്ങളായ റെജിമോൻ, ടി പി അനിൽകുമാർ, അൽ അമീൻ, പ്രസീദ സുധീർ, മൈമൂനത്ത്, ആറാട്ടുപുഴ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. സബിത വിജയൻ, സീനിയർ സിറ്റിസൺ ഫോറം കൺവീനർ കെ ശ്രീകൃഷ്ണൻ, എച്ച്എംസി അംഗം ബേബി മുല്ലശേരി, പ്രൊഫ. കെ ഖാൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..