21 December Saturday

കവിയരങ്ങും പുസ്‌തകപ്രകാശനവും

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

കേരള കാളിദാസ സാംസ്‌കാരികവേദി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനവും പുസ്‌തക പ്രകാശനവും സാഹിത്യകാരൻ സുരേഷ് മണ്ണാറശാല 
ഉദ്ഘാടനംചെയ്യുന്നു

കാർത്തികപ്പള്ളി 
ഹരിപ്പാട് കേരള കാളിദാസ സാംസ്‌കാരിക വേദി കവിയരങ്ങും പുസ്‌തക പ്രകാശനവും സംഘടിപ്പിച്ചു. കരുവാറ്റ കെ പങ്കജാക്ഷൻ അധ്യക്ഷനായി. സാംസ്‌കാരിക വേദി സെക്രട്ടറി ചന്ദ്രശേഖരൻപിള്ള സംസാരിച്ചു. പ്രദീപ് കരുവാറ്റ, ഹരിപ്പാട് ശ്രീകുമാർ, ഹരിപ്പാട് ഭാസ്‌കരൻനായർ, കവിത സന്തോഷ്, ശെൽവറാണി, കരുവാറ്റ വിശ്വൻ, വിജയൻനായർ നടുവട്ടം, പ്രിയ എസ് പൈ, അനാമിക ഹരിപ്പാട്, പൂമംഗലം രാജഗോപാൽ തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു. 
തുടർന്ന്‌ നടന്ന സാംസ്‌കാരിക സമ്മേളനവും പുസ്‌തക പ്രകാശനവും സാഹിത്യകാരൻ സുരേഷ് മണ്ണാറശാല ഉദ്‌ഘാടനംചെയ്‌തു. പി പി ഗോവിന്ദവാര്യർ അധ്യക്ഷനായി. റബ്ബർ ബോർഡ് റിട്ട. ഡെപ്യൂട്ടി കമീഷണർ ഡോ. ഉഷാറാണി ശശികുമാർ രചിച്ച കവിതാസമാഹാരം ‘ശ്യാമസന്ധ്യാമനം’  മുതുകുളം വിഎച്ച്എസ്എസിലെ മുൻ അധ്യാപിക സുമതിയമ്മയ്‌ക്ക്‌ നൽകി പ്രകാശിപ്പിച്ചു. അനിൽ പെണ്ണുക്കര, കെ ഇന്ദുലേഖ, ഡോ. സുജിത്ത് ബി വാര്യർ, വൃന്ദ എസ് കുമാർ, മുട്ടം സി ആർ ആചാര്യ, എം കെ സി വാര്യർ, ഏവൂർ സൂര്യകുമാർ, ഭാഗ്യ ഹരി, ഇസഹാക്ക്, ഡോ. ഉഷാറാണി ശശികുമാർ, ശ്രീകുമാരവാര്യർ, ഷിബു പഞ്ചവടി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top