23 December Monday

സ്കൂൾ പാചക തൊഴിലാളികൾക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

സ്കൂൾ പാചക തൊഴിലാളികൾക്കായി നടത്തിയ ഏകദിന പരിശീലന പരിപാടി പുലിയൂർ പഞ്ചായത്ത് പ്രസിഡ​ന്റ് എം ജി ശ്രീകുമാർ ഉദ്​ഘാടനംചെയ്യുന്നു

മാന്നാർ
ചെങ്ങന്നൂർ വിദ്യാഭ്യാസ ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ ജോലി ചെയ്യുന്ന പാചക തൊഴിലാളികൾക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. പുലിയൂർ പഞ്ചായത്ത് പ്രസിഡ​ന്റ്‌ എം ജി ശ്രീകുമാർ ഉദ്​ഘാടനം ചെയ്തു. 
ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ സുരേന്ദ്രൻപിള്ള അധ്യക്ഷനായി. ബി പി സി ജി കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. ചെങ്ങന്നൂർ നൂൺ മീൽ ഓഫീസർ അനില പദ്ധതി വിശദീകരണം നടത്തി. ബിആർസി ട്രെയിനർ പ്രവീൺ വി നായർ, എച്ച് എം ഫോറം കൺവീനർ കെ എൻ ഉമാറാണി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top