23 December Monday

മത്സ്യത്തൊഴിലാളികൾ 
ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

മത്സ്യത്തൊഴിലാളി ഫെഡറേഷൻ(സിഐടിയു) അർത്തുങ്കൽ പോസ്‌റ്റോഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ സംസ്ഥാന ജനറൽ സെക്രട്ടറി പി പി ചിത്തരഞ്‌ജൻ എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു

ചേർത്തല
ചെമ്മീൻകയറ്റുമതി ഉപരോധത്തിലും മണ്ണെണ്ണ വിലക്കയറ്റത്തിലും  കേന്ദ്രസർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ അർത്തുങ്കൽ പോസ്‌റ്റോഫീസ്‌ മാർച്ചും ധർണയും നടത്തി. മത്സ്യത്തൊഴിലാളി ഫെഡറേഷൻ(സിഐടിയു) നേതൃത്വത്തിലായിരുന്നു സംസ്ഥാനവ്യാപക സമരം. 
അർത്തുങ്കലിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ പി ഐ ഹാരിസ് അധ്യക്ഷനായി. സെക്രട്ടറി സി ഷാംജി, പി എസ് ബാബു, പി വി വിനോദ്കുമാർ, ബി സലിം, നിർമല ശെൽവരാജ്‌ എന്നിവർ സംസാരിച്ചു. സി സി ഷിബു സ്വാഗതവും ടി എസ് രാജേഷ് നന്ദിയുംപറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top