ലപ്പുഴ
ആലപ്പുഴ ഡിപ്പോയിൽ മാലിന്യ മുക്തം കെഎസ്‌ആർടിസി കാമ്പയിന്റെ ഭാഗമായി ഗ്രീൻ പ്രോട്ടോക്കോൾ ഓഫീസ് യാഥാർഥ്യമാക്കുന്നതിന് ജീവനക്കാർക്ക് പരിശീലനം നൽകി. മിനിസ്റ്റീരിയൽ ജീവനക്കാർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം. എടിഒ എ അജിത്ത് ഉദ്ഘാടനംചെയ്തു. എഒ വൈ ജയകുമാരി, കാമ്പയിൻ കോ–ഓർഡിനേറ്റർ ആർ രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി. പാലക്കാട് ആസ്ഥാനമായ ഗവേഷണ സ്ഥാപനം ഐആർടിസി ജില്ലാ കോ–ഓർഡിനേറ്റർ എം രാജേഷ് ‘ഗ്രീൻ പ്രോട്ടോക്കോൾ ഓഫീസ്’ സംവിധാനത്തെക്കറിച്ച് സംസാരിച്ചു. പുനരുപയോഗം സാധ്യമായ വസ്തുക്കൾ ഉപയോഗിക്കാനും മാലിന്യം ഉറവിടത്തിൽ തരംതിരിച്ച് ജൈവമാലിന്യങ്ങൾ സംസ്‌കരിക്കുന്നതിന് ബയോബിന്നുകൾ സ്ഥാപിക്കാനും തീരുമാനിച്ചു. വി ആർ സുഭാഷ് കൺവീനറായി ഓഫീസിൽ അഞ്ചംഗ ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി രൂപീകരിച്ചു. കാമ്പയിന്റെ ഭാഗമായി നഗരസഭ കെഎസ്‌ആർടിസിക്ക് അനുവദിച്ച ബോട്ടിൽ ബൂത്ത് നഗരസഭാധ്യക്ഷ കെ കെ ജയമ്മ ഉദ്‌ഘാടനംചെയ്‌തു. സ്ഥിരംസമിതി അധ്യക്ഷ എ എസ് കവിത, കൗൺസിലർ എം ജി സതീദേവി, ഹെൽത്ത് ഇൻസ്പെക്ടർ ജയകുമാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..