22 September Sunday

അഗാവേ പൂത്തു... 
പൂവിടും വരെ ജീവിതം...

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

സന്തോഷ്കുമാറിന്റെ വീട്ടുമുറ്റത്ത് പൂത്തുനിൽക്കുന്ന അഗാവേ

 ചാരുംമൂട്

മെക്സിക്കൻ വംശജയായ "സെഞ്ച്വറി പ്ലാന്റ്" അഥവാ "അമേരിക്കൻ അഗാവേ"  നൂറനാട് പഞ്ചായത്തിലെ പടനിലത്ത് പൂത്തു. ഡി സന്തോഷ്‌ കുമാറിന്റെ വീട്ടുമുറ്റത്താണ് വിസ്മയക്കാഴ്ചയായി അഗാവേ പൂത്തത്. ഇവിടെ "ആനക്കൈത’ അറിയപ്പെടുന്ന ചെടി 14 വർഷം മുമ്പാണ് സന്തോഷ് കുമാർ നട്ടത്.
പൂക്കാൻ തുടങ്ങിയിട്ട് ഒരു മാസത്തിലേറെയായി. 12 അടി ഉയരമുള്ള ചെടിയിൽ ആറടിയോളം ഉയരത്തിൽ മഞ്ഞനിറത്തിലുള്ള 25 ലേറെ കുലകളുണ്ട്. പൂക്കളുടെ ആയുസ്‌ നാലുമാസമാണ്. കേരളത്തിൽ അപൂർവമായി പൂവിട്ടിട്ടുള്ള ഈ ചെടി ജീവിതചക്രത്തിൽ ഒരിക്കൽ മാത്രമേ പൂക്കുകയുള്ളൂ. പൂത്ത ശേഷം ചെടി പൂർണമായി നശിക്കും.
തേനീച്ചകൾക്ക് ഏറെ പ്രിയപ്പെട്ട പൂവാണ്. മണ്ണിൽ വീഴും മുമ്പേ വിത്തുകൾ മുളച്ചുതുടങ്ങും.
ചെടിയുടെ ചുവട്ടിൽ നിന്നാണ് വിത്തു മുളയ്ക്കുന്നത്. വളരെ കുറച്ചു വെള്ളം മാത്രം ആവശ്യമുള്ള അഗാവേ പൂർണ വളർച്ച എത്താൻ 10 മുതൽ 15 വർഷം വരെ സമയം എടുക്കും.
തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ വ്യാപകമായി കാണുന്ന ആസ്പരാഗേസിയേ കുടുംബത്തിൽ ‍ പെടുന്ന ഈ ചെടി വിരളമായി പൂക്കുന്ന ഇനമാണ്. 
കാണാൻ നിരവധി പേരാണ് സന്തോഷിന്റെ വീട്ടിൽ എത്തുന്നത്. സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ "ലക്ഷ്യ സ്റ്റഡി സെന്റർ" ഉടമയായസന്തോഷ്‌ കുമാർ കേരള കർഷകസംഘം ചാരുംമൂട് ഏരിയ കമ്മിറ്റിയംഗവും സിപിഐ എം കിടങ്ങയം ബ്രാഞ്ച് സെക്രട്ടറിയുമാണ്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top