26 December Thursday

വാട്ടർ അതോറിറ്റി ജീവനക്കാരനെ ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023

ആക്രമണത്തിൽ പരിക്കേറ്റ 
ബിജു

മാവേലിക്കര
കേരള വാട്ടർ അതോറിറ്റി മാവേലിക്കര പിഎച്ച് വിഭാഗം മീറ്റർ റീഡറായ ബിജുവിനെ കൃത്യനിർവഹണത്തിനിടെ ആക്രമിച്ച്‌ പരിക്കേൽപ്പിച്ചതായി പരാതി. താമരക്കുളം പഞ്ചായത്ത്‌ 11–-ാം വാർഡിൽ താമരക്കുളം കുറ്റിയിൽ സ്‌കൂളിന് സമീപം തെന്നാട്ടുംവിളയിൽ പ്രഹ്ലാദനാണ്‌ ആക്രമിച്ചത്‌. ഇയാൾക്കെതിരെ കേരള വാട്ടർ അതോറിറ്റി അസി. എൻജിനിയർ നൂറനാട് പൊലീസിൽ പരാതി നൽകി. വീട്ടിൽ വാട്ടർ മീറ്റർ റീഡിങ് എടുക്കാൻ ചെന്നപ്പോഴാണ്‌ സംഭവം. ബിജുവിന്റെ കൈക്ക് ഒടിവ് സംഭവിച്ചു. അക്രമിയെ ഉടൻ അറസ്‌റ്റ്‌ ചെയ്യണമെന്ന് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ സിഐടിയു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top