26 December Thursday
രാജ്യത്ത്‌ പൊതുമേഖലയിൽ ആദ്യത്തേത്‌

തേനീച്ചവളര്‍ത്തല്‍ ഉപകരണനിര്‍മാണ യൂണിറ്റ് തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023

ചേര്‍ത്തല കളവംകോടത്ത് തേനീച്ചവളർത്തൽ ഉപകരണനിർമാണ യൂണിറ്റ്‌ മന്ത്രി പി പ്രസാദ്‌ ഉദ്ഘാടനംചെയ്യുന്നു

 

ചേർത്തല
രാജ്യത്തെ ആദ്യ പൊതുമേഖലാ തേനീച്ചവളർത്തൽ ഉപകരണനിർമാണ യൂണിറ്റ് ചേർത്തല കളവംകോടത്ത് പ്രവർത്തനം തുടങ്ങി. മന്ത്രി പി പ്രസാദ്‌ ഉദ്ഘാടനംചെയ്‌തു. 
മികച്ച തേനീച്ചപ്പെട്ടി ഉൾപ്പെടെ ഉപകരണങ്ങൾ കുറഞ്ഞവിലയിൽ ലഭ്യമാക്കുമെന്നും കർഷകർ ശേഖരിക്കുന്ന തേൻ സംഭരിക്കാൻ ഹോർട്ടികോർപ് പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. തേൻ വിൽപ്പനകേന്ദ്രവും മൂല്യവർധിത ഉൽപ്പന്നങ്ങൾ പ്രത്യേകമായി വിപണനംചെയ്യുന്ന കേന്ദ്രവും ഹോർട്ടികോർപ്‌ ചേർത്തലയിൽ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. 
ഹോർട്ടികോർപ് ചെയർമാൻ അഡ്വ. എസ് വേണുഗോപാൽ അധ്യക്ഷനായി. സംസ്ഥാന അവാർഡ് ലഭിച്ച തേനീച്ചകർഷകരെ ജില്ലാ പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് അനുമോദിച്ചു. ഉപകരണങ്ങളുടെ ആദ്യവിൽപ്പന വയലാർ പഞ്ചായത്ത് പ്രസിഡന്റ് ഓമന ബാനർജി നടത്തി. 
പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് എം ജി നായർ, ബ്ലോക്ക് പഞ്ചായത്തംഗം അർച്ചന ഷൈൻ, പഞ്ചായത്തംഗം ദീപക് വി ദാസ്, സംസ്ഥാന യുവജന ക്ഷേമബോർഡ്‌ അംഗം ടി ടി ജിസ്‌മോൻ, ഹോർട്ടികോർപ്‌ എംഡി ജെ സജീവ്, റീജണൽ മാനേജർ ബി സുനിൽ, ഗുജറാത്ത് നാഷണൽ ഡയറി ഡവലപ്‌മെന്റ് ബോർഡ് ഡെപ്യൂട്ടി ജനറൽ മാനേജർ റോമി ജേക്കബ്, ജില്ലാ കൃഷി ഓഫീസർ ഇൻ ചാർജ് സുജ ഈപ്പൻ, പുണെ ദേശീയ തേനീച്ചഗവേഷണ പരിശീലനകേന്ദ്രം പ്രോജക്‌ട്‌ ഇൻവെസ്‌റ്റിഗേറ്റർ ഡോ. ഡെയ്‌സി തോമസ്, ഹോർട്ടികോർപ് ജില്ലാ മാനേജർ കെ സിന്ധു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top