26 December Thursday

നൂറാം പിറന്നാൾ മധുരത്തിൽ വേലിക്കകത്ത്‌ വീട്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023

വി എസ് അച്യുതാനന്ദന്റെ നൂറാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി പറവൂരിലെ വി എസിന്റെ വേലിക്കകത്ത് 
വീട്ടിൽ സംഘടിപ്പിച്ച ജന്മദിനാഘോഷം ജില്ലാ സെക്രട്ടറി ആർ നാസർ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു

അമ്പലപ്പുഴ
കേക്ക് മുറിച്ചും മധുരം വിളമ്പിയും വി എസ് അച്യുതാനന്ദന്റെ നൂറാം ജന്മദിനാഘോഷം. സിപിഐ എം അമ്പലപ്പുഴ ഏരിയ കമ്മിറ്റിയാണ്‌ വി എസിന്റെ വീടായ പറവൂരിലെ വേലിയ്‌ക്കകത്ത്‌ വീട്ടിൽ ആഘോഷം സംഘടിപ്പിച്ചത്. ജില്ലാ സെക്രട്ടറി ആർ നാസർ ആഘോഷം ഉദ്ഘാടനംചെയ്‌തു. എച്ച് സലാം എംഎൽഎ അധ്യക്ഷനായി. വി എസിനെക്കുറിച്ച് എഴുതിയ കവിതയും എച്ച് സലാം ചൊല്ലി. പി പി ചിത്തരഞ്ജൻ എംഎൽഎ, ജില്ലാ കമ്മിറ്റിയംഗങ്ങളായ അഡ്വ. ആർ രാഹുൽ, ജയിംസ് ശമുവേൽ, ഏരിയ സെക്രട്ടറി എ ഓമനക്കുട്ടൻ, പുന്നപ്ര തെക്ക് ലോക്കൽ സെക്രട്ടറി എൻ പി വിദ്യാനന്ദൻ എന്നിവർ സംസാരിച്ചു. എ പി ഗുരുലാൽ, കെ മോഹൻകുമാർ, വി കെ ബൈജു, പി ജി സൈറസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ് എന്നിവർ പങ്കെടുത്തു. ജില്ലയിൽ വിവിധയിടങ്ങളിലും ജന്മദിനാഘോഷവും മധുരപലഹാര വിതരണവുമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top