വയലാർ
പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിന് തുടക്കംകുറിച്ച് 21ന് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ രക്തപതാക ഉയരും. വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ഉയർത്താനുള്ള രക്തപതാക മേനാശേരി മണ്ഡപത്തിൽനിന്ന് പ്രയാണം തുടങ്ങി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു ജാഥാ ക്യാപ്റ്റൻ എം കെ ഉത്തമന് പതാക കൈമാറി. എം സി സിദ്ധാർഥൻ അധ്യക്ഷനായി. പി കെ സാബു, എ എം ആരിഫ് എംപി, ടി ടി ജിസ്‌മോൻ, എൻ പി ഷിബു, എൻ എസ് ശിവപ്രസാദ്, ടി എം ഷെറീഫ്, ടി കെ രാമനാഥൻ, പി ഡി രമേശൻ, പി ഡി ബിജു, സി കെ മോഹനൻ, എസ് പി സുമേഷ്, വി എ അനീഷ് എന്നിവർ സംസാരിച്ചു. തുടർന്ന് പൊന്നാംവെളി, തുറവൂർ കവല, ചാവടി, വല്ലേത്തോട്, ശ്രീനാരായണപുരം, ചന്തിരൂർ പുതിയപാലം, അരൂർ ക്ഷേത്രം, വടുതല, പുത്തൻപാലം, പെരുമ്പളം കവല, നീലംകുളങ്ങര, പൂച്ചാക്കൽ, മാക്കേക്കടവ്, പി എസ് കവല, പള്ളിച്ചന്ത, പള്ളിപ്പുറം സിപിഐ ഓഫീസ് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം പള്ളിപ്പുറം സിപിഐ എം ഓഫീസിൽ സമാപിച്ചു. തുടർന്ന് ഒറ്റപ്പുന്നയിൽ സി എച്ച് കണാരൻ അനുസ്‌മരണവും പതാകജാഥ വരവേൽപ്പും നടന്നു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു ഉദ്‌ഘാടനംചെയ്‌തു. വി വിനോദ് അധ്യക്ഷനായി. പി ആർ റോയ്, ജി കൃഷ്‌ണപ്രസാദ്, ഡി സുരേഷ്‌ബാബു, ബി വിനോദ്, ടി ആനന്ദൻ, പി ആർ ഹരിക്കുട്ടൻ, കെ ജി രഘുവരൻ, ഷേർളി ഭാർഗവൻ, സി ശ്യാംകുമാർ, ടി എസ് സുധീഷ്, കെ എൻ പങ്കജാക്ഷൻ, കെ എം ദിപീഷ്, ഡി വി വിമൽദേവ്, ഷിൽജ സലിം, കെ കെ ഷിജി, സ്‌മിത ദേവാനന്ദ്, കെ എസ് ബാബു എന്നിവർ സംസാരിച്ചു.
ശനി രാവിലെ 10ന് കോളേജ് കവലയിൽനിന്ന് ആരംഭിച്ച് തിരുനെല്ലൂർ, ചെങ്ങണ്ട, ഓംങ്കാരേശ്വരം, നെടുമ്പ്രക്കാട്, വിമൻസ് ഹോസ്റ്റൽ, കെഎസ്ആർടിസി ബസ് സ്‌റ്റാൻഡ്, കോടതിക്കവല, നങ്ങേലിക്കവല എന്നിവടങ്ങളിലെ സ്വീകരണശേഷം വയലാർ രക്തസാക്ഷി മണ്ഡപത്തിൽ എത്തും.
പകൽ 11ന് സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ പതാക ഉയർത്തും. മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ്, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, എ എം ആരിഫ് എംപി, ഡി സുരേഷ് ബാബു, കെ പ്രസാദ്, ടി ടി ജിസ്‌മോൻ, ജി വേണുഗോപാൽ, എം കെ ഉത്തമൻ, മനു സി പുളിക്കൽ, എൻ എസ് ശിവപ്രസാദ്, പി കെ സാബു, എൻ പി ഷിബു, എം സി സിദ്ധാർഥൻ എന്നിവർ സംസാരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..