30 October Wednesday
സ്‌നേഹഭവനം കൈമാറി

ലൈഫ്‌ പദ്ധതി ജനകീയമാക്കി മുന്നോട്ട്‌ കൊണ്ടുപോകും: എ കെ ബാലൻ

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

കെഎസ്‌എഫ്‌ഇ ഓഫീസേഴ്സ് യൂണിയൻ കുമാരിക്ക് നിർമിച്ചുനൽകുന്ന സ്‌നേഹവീഡിന്റെ താക്കോൽ സംസ്ഥാന പ്രസിഡന്റ് എ കെ ബാലൻ കൈമാറുന്നു. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ സമീപം

 
ആലപ്പുഴ
ഭവനരഹിതർക്ക്‌ വീട്‌ നിർമിച്ചുനൽകാൻ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ലൈഫ്‌ ഭവനപദ്ധതി ജനകീയ പങ്കാളിത്തത്തോടെ മുന്നോട്ടുകൊണ്ടുപോകുമെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ പറഞ്ഞു. കെഎസ്‌എഫ്‌ഇ ഓഫീസേഴ്‌സ്‌ യൂണിയൻ നിർമിച്ചുനൽകുന്ന സ്‌നേഹഭവനത്തിന്റെ താക്കോൽ കൈമാറുകയായിരുന്നു അദ്ദേഹം.
തദ്ദേശഭരണ സ്ഥാപനങ്ങളുടെ മുൻകൈയിൽ ലൈഫ്‌ പദ്ധതി മുന്നോട്ടുകൊണ്ടുപോകും. ഇതിനായി തദ്ദേശഭരണ, ധന മന്ത്രിമാർ ചർച്ച നടത്തി. സാമ്പത്തികശേഷിയുള്ള പഞ്ചായത്തുകൾ വീടുകൾ നിർമിച്ചുനൽകും. അഞ്ച്‌ ലക്ഷത്തോളം പേരാണ്‌ ഇനിയും ഭവനരഹിതരായുള്ളത്‌. ഇവർക്ക്‌ വീട്‌ നിർമിച്ചുനൽകാൻ 20,000 കോടി രൂപയാണ്‌ ആവശ്യം. സന്നദ്ധസംഘടനകളുടെയടക്കം പിന്തുണയോടെ വീട്‌ നിർമിച്ചുനൽകും. 
വായ്‌പയ്‌ക്ക്‌ പരിധി ഏർപ്പെടുത്തി കേന്ദ്രം കേരളത്തെ ശ്വാസംമുട്ടിക്കുകയാണ്‌. സംസ്ഥാനത്തെ ജനക്ഷേമ പ്രവർത്തനങ്ങളാകെ തകർക്കുകയാണ്‌ ലക്ഷ്യം. അതേസമയം, സഹായം വൈകുന്നതിന്റെ പേരിൽ ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാൻ ശ്രമം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 
വീടിന്റെ താക്കോൽ അമ്പലപ്പുഴ കരുമാടി ചിറയിൽ കുമാരി മോഹനന്‌ എ കെ ബാലൻ കൈമാറി. അമ്പലപ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീബ രാജേഷ്‌ അധ്യക്ഷയായി. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ മുഖ്യാതിഥിയായി. കരാറുകാരൻ സജിമോന്‌ ഉപഹാരം നൽകി. സിപിഐ എം അമ്പലപ്പുഴ കിഴക്ക്‌ ലോക്കൽ സെക്രട്ടറി ജി ഷിബു, അമ്പലപ്പുഴ തെക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശോഭ ബാലൻ, കെഎസ്‌എഫ്‌ഇ സ്‌റ്റാഫ്‌ അസോ. ജില്ലാ സെക്രട്ടറി എസ്‌ ഉല്ലാസ്‌, ഓഫീസേഴ്‌സ്‌ യൂണിയൻ ജില്ലാ സെക്രട്ടറി പി വിനീതൻ, വനിതാ കമ്മിറ്റി കൺവീനർ പി മിനിഷ, ജനറൽ സെക്രട്ടറി എസ്‌ അരുൺ ബോസ്‌, വൈസ്‌പ്രസിഡന്റ്‌ എ മുഹമ്മദ്‌ ഇക്‌ബാൽ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top