23 December Monday

അന്ധവിശ്വാസവും അനാചാരവും വലിയ വിപത്ത്‌: പി പി ചിത്തരഞ്‌ജൻ

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്‍റ്റ് ജില്ലാതല മത്സരം പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
അന്ധവിശ്വാസവും അനാചാരവും വഴി ഇരുണ്ടകാലത്തേക്ക്‌ മടങ്ങുന്ന ചിന്തകൾ കേരളത്തിലും വളർന്നുവരുന്നതായി പി പി ചിത്തരഞ്‌ജൻ എംഎൽഎ. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ ഉദ്‌ഘാടനംചെയ്യുകയായിരുന്നു എംഎൽഎ. ശാസ്‌ത്രബോധത്തിനും യുക്തിചിന്തയ്‌ക്കും സമൂഹം വലിയ പ്രാധാന്യം നൽകുമ്പോഴും ഇത്തരം ചിന്തകൾ വലിയ ഭവിഷ്യത്താണ്‌ സൃഷ്‌ടിക്കുന്നത്‌.
പുതിയ തലമുറയെ അറിവിന്റെ ലോകത്തേ്‌ നയിക്കാൻ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ്‌ ദേശാഭിമാനി ഏറ്റെടുക്കുന്നത്‌. വിദ്യാർഥികളെ ചരിത്രത്തെയും സാമൂഹിക വികാസത്തെയും കുറിച്ച്‌ ബോധവാന്മാരാക്കാനും അവരുടെ കഴിവുകൾ വികസിപ്പിക്കാൻ വലിയ ഇടപെടൽ നടത്തുന്നതായും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top