വയലാർ
പുന്നപ്ര–-വയലാർ സമരത്തിന്റെ 78–--ാം വാർഷികത്തിന് തുടക്കംകുറിച്ച് തിങ്കളാഴ്‌ച വയലാറിലും മേനാശേരിയിലും രക്തപതാക ഉയരും. വയലാറിലെ രണഭൂമിയിൽ ഉയർത്താനുള്ള രക്തപതാക ഞായർ രാവിലെ ഒമ്പതിന് മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽനിന്ന് പ്രയാണം തുടങ്ങി. തിങ്കൾ പകൽ 11ന് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ എത്തിച്ചേരും. മേനാശേരിയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു ജാഥാ ക്യാപ്റ്റൻ എം കെ ഉത്തമന് പതാക കൈമാറി ജാഥാ പര്യടനം ഉദ്ഘാടനംചെയ്‌തു. സമ്മേളനത്തിൽ കേന്ദ്ര വാരാചരണ കമ്മിറ്റി പ്രസിഡന്റ് എം സി സിദ്ധാർഥൻ അധ്യക്ഷനായി.
ഇരു കമ്യൂണിസ്‌റ്റ് പാർടികളുടെയും നേതാക്കളായ മനു സി പുളിക്കൽ, എൻ എസ് ശിവപ്രസാദ്, എൻ പി ഷിബു, ടി കെ രാമനാഥൻ, സി കെ മോഹനൻ, പി ഡി ബിജു, എസ് പി സുമേഷ് എന്നിവർ സംസാരിച്ചു. കേന്ദ്ര വാരാചരണ കമ്മിറ്റി സെക്രട്ടറി പി കെ സാബു സ്വാഗതം പറഞ്ഞു.
തുടർന്ന് പാറയിൽ കവല, പുത്തൻകാവ്, മനക്കോടം, ചാവടി, നാലുകുളങ്ങര, വല്ലേത്തോട്, കരിമാഞ്ചേരി, പാറായി കവല, ശ്രീനാരായണപുരം, കൊച്ചുവെളിക്കവല, ചന്തിരൂർ പഴയ പാലം, അരൂർ ക്ഷേത്രം, വടുതല, പുത്തൻപാലം, പെരുമ്പളം പാലത്തിന് സമീപം, നീലൻകുളങ്ങര, പൂച്ചാക്കൽ, മാക്കേക്കടവ്, പി എസ് കവല, പള്ളിച്ചന്ത, പള്ളിപ്പുറം സിപിഐ ഓഫീസ്, സിപിഐ എം ഓഫീസ് എന്നിവിടങ്ങളിൽ സ്വീകരണം നൽകി. ഒറ്റപ്പുന്നയിൽ സിഎച്ച് കണാരൻ അനുസ്‌മരണവും പതാകജാഥ വരവേൽപ്പ് സമ്മേളനവും സംഘടിപ്പിച്ചു.
തിങ്കൾ രാവിലെ 10ന് കോളേജ് കവലയിൽനിന്ന് ജാഥ പുറപ്പെടും. തിരുനെല്ലൂർ, ചെങ്ങണ്ട, ഓംകാരേശ്വരം, നെടുമ്പ്രക്കാട്, വിമൻസ് ഹോസ്‌റ്റൽ, കെഎസ്ആർടിസി ബസ് സ്‌റ്റാൻഡ്, കോടതിക്കവല, നങ്ങേലിക്കവല എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം വയലാർ രക്തസാക്ഷി മണ്ഡപത്തിൽ എത്തും. പകൽ 11ന് സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ പതാക ഉയർത്തും. ഇരുകമ്യൂണിസ്‌റ്റ് പാർടികളുടെയും നേതാക്കളായ സി എസ് സുജാത, ടി ജെ ആഞ്ചലോസ്, സി ബി ചന്ദ്രബാബു, ടി ടി ജിസ്‌മോൻ, കെ പ്രസാദ്, പി വി സത്യനേശൻ, ജി വേണുഗോപാൽ, ഡി സുരേഷ്ബാബു, മനു സി പുളിക്കൽ, എം കെ ഉത്തമൻ, എ എം ആരിഫ്, എൻ എസ് ശിവപ്രസാദ്, പി കെ സാബു, എം സി സിദ്ധാർഥൻ, ദലീമ എംഎൽഎ, എൻ പി ഷിബു എന്നിവർ സംസാരിക്കും.
വൈകിട്ട് ആറിന് മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ മുതിർന്ന നേതാവ് എൻ ജി രാജൻ പതാക ഉയർത്തും. സി കെ മോഹനൻ അധ്യക്ഷനാകും. ടി ടി ജിസ്‌മോൻ, എ എം ആരിഫ്, എൻ എസ് ശിവപ്രസാദ്, മനു സി പുളിക്കൽ, എം സി സിദ്ധാർഥൻ, പി കെ സാബു, എൻ പി ഷിബു എന്നിവർ സംസാരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..