ആലപ്പുഴ
ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിനെത്തുന്ന സ്‌ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കും. ഡിസംബർ 13നാണ് പൊങ്കാല മഹോത്സവം. കലക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ അവലോകനം നടത്തി. അഡീഷണൽ ജില്ലാ മജിസ്ട്രേട്ട് ആശ സി എബ്രഹാം അധ്യക്ഷയായി. ഗതാഗത ക്രമീകരണത്തിനുള്ള നടപടികൾ പൊലീസും മോട്ടോർ വാഹനവകുപ്പും സ്വീകരിക്കും. അഗ്‌നിരക്ഷാസേന വിഭാഗം സുരക്ഷാ സംവിധാനങ്ങൾ ഒരുക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ക്ഷേത്രത്തിലേക്ക് എത്തുന്നവർക്ക് കെഎസ്ആർടിസി കൂടുതൽ സർവീസുകൾ ഏർപ്പെടുത്തും. വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് കെഎസ്ഇബിയും കുടിവെള്ളം ഉറപ്പാക്കുന്നതിന് വാട്ടർ അതോറിറ്റിയും നടപടികൾ സ്വീകരിക്കും.
മെഡിക്കൽ ടീമുകളുടെയും ആംബുലൻസിന്റെയും സേവനം ആരോഗ്യവകുപ്പ് ഉറപ്പാക്കും. പ്രദേശത്ത് ഫോഗിങ്, ക്ലോറിനേഷൻ എന്നിവ ജില്ലാ മെഡിക്കൽ ഓഫീസ് നടത്തും. ക്ഷേത്രപരിസരത്തുള്ള ഹോട്ടലുകളുടെ ഗുണനിലവാരം ഭക്ഷ്യസുരക്ഷാവകുപ്പ് ഉറപ്പാക്കും. തലവടി പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ, സബ് കലക്‌ടർ സമീർ കിഷൻ, അമ്പലപ്പുഴ ഡിവൈഎസ്‌പി കെ എൻ രാജേഷ്, ക്ഷേത്ര മാനേജിങ് ട്രസ്‌റ്റിയും അഡ്മിനിസ്ട്രേറ്ററുമായ മണിക്കുട്ടർനമ്പൂതിരി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..