22 December Sunday

ക്ഷീരസംഗമവും അനുമോദനവും

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

ചമ്പക്കുളം ബ്ലോക്ക് ക്ഷീരസംഗമം തലവടി പഞ്ചായത്ത് പ്രസിഡന്റ്‌ ഗായത്രി ബി നായർ ഉദ്ഘാടനംചെയ്യുന്നു

 

മങ്കൊമ്പ്
ചമ്പക്കുളം ബ്ലോക്ക് ക്ഷീരസംഗമം ആനപ്രമ്പാൽ സെന്റ് ജോർജ് ഓർത്തഡോക്‌സ്‌ പള്ളി ഓഡിറ്റോറിയത്തിൽ തലവടി പഞ്ചായത്ത് പ്രസിഡന്റ്‌ ഗായത്രി ബി നായർ ഉദ്ഘാടനംചെയ്‌തു. വൈസ്‌പ്രസിഡന്റ്‌ എം എസ് ശ്രീകാന്ത് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ ടി ജി ജലജകുമാരി, മിനി മന്മഥൻനായർ, എസ് അജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് പിഷാരത്ത് എന്നിവർ ക്ഷീരസംഘങ്ങളിൽ പാൽ അളക്കുന്ന കർഷകർക്ക് അവാർഡ്,  മുതിർന്ന ക്ഷീരകർഷകരെ ആദരിക്കൽ, വിദ്യാഭ്യാസ അവാർഡ് വിതരണം എന്നിവ നടത്തി. രാവിലെ തത്സമയ പാലുൽപ്പന്ന നിർമാണം എടത്വ  പഞ്ചായത്ത് പ്രസിഡന്റ്‌ ലിജി വർഗീസ് ഉദ്‌ഘാടനംചെയ്‌തു. വൈസ്‌പ്രസിഡന്റ്‌ രേഷ്‌മ ജോൺസൺ അധ്യക്ഷയായി.
ക്ഷീരവികസനവകുപ്പ്  ജില്ലാ ഡെപ്യൂട്ടി ഡയറക്‌ടർ നിഷ വി ഷരീഫ്, അസിസ്‌റ്റന്റ് ഡയറക്‌ടർ പി വി ലതീഷ്‌കുമാർ, എടത്വ ക്ഷീരസംഘം പ്രസിഡന്റ്‌ പി സി അലക്‌സാണ്ടർ ക്ഷീരവികസന ഓഫീസർമാരായ അലീന ഐസക്, വി എച്ച് സബിത, വിനോദ് വി, ഡെയറി ഫാം ഇൻസ്ട്രക്‌ടർമാരായ രാജി ആർ നായർ, മാരിഷ കുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top