23 December Monday

ജില്ലാ സ്‍കൂൾ കലോത്സവം: 
സംഘാടകസമിതി രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

ജില്ലാ സ്‍കൂൾ കലോത്സവ സംഘാടകസമിതി രൂപീകരണയോഗം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

 

കായംകുളം
ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു.  28ന് രജിസ്ട്രേഷൻ നടക്കും. 29,30 ഡിസംബർ രണ്ട്‌, മൂന്ന്‌ തീയതികളിൽ  കായംകുളം ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ മുഖ്യവേദിയായാണ് കലോത്സവം നടക്കുക.
സംഘാടകസമിതി രൂപീകരണ യോഗം യു പ്രതിഭ എംഎൽഎ ഉദ്ഘാടനം ചെയ്തു.  നഗരസഭ ചെയർപേഴ്സൺ പി ശശികല അധ്യക്ഷയായി. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ഷാമില അനിമോൻ സ്വാഗതം പറഞ്ഞു.  കലോത്സവത്തിന്റെ നടത്തിപ്പ്  ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഇ എസ് ശ്രീലത  വിശദീകരിച്ചു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഡി അംബുജാക്ഷി, നഗരസഭ വൈസ് ചെയർമാൻ ജെ ആദർശ്, കായംകുളം ഡിവൈഎസ്‌പി ബാബുക്കുട്ടൻ, നഗരസഭ  സ്ഥിരം സമിതി അധ്യക്ഷരായ ഫർസാന ഹബീബ്,   പി എസ് സുൽഫിക്കർ, ജില്ലാ പഞ്ചായത്ത് അംഗം കെ ജി സന്തോഷ്, കൗൺസിലർമാരായ പുഷ്പദാസ്, നാദിർഷാ ചെട്ടിയത്ത്, എ പി ഷാജഹാൻ ,രാജശ്രീ കമ്മത്ത് , ഗവ. ബോയ്സ് ഹൈസ്കൂൾ പ്രഥമാധ്യാപകൻ ശശി കഞ്ഞിക്കാവ്  എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർപേഴ്‌സണായി  യു പ്രതിഭ എംഎൽഎയേയും വർക്കിങ് ചെയർപേഴ്‌സണായി നഗരസഭ ചെയർപേഴ്സൺ പി ശശികലയെയും തെരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം വി പ്രിയ, കായംകുളം നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷാമില അനിമോൻ (വൈസ്‌ ചെയർപേഴ്‌സൺമാർ),  വിദ്യാഭ്യാസ ഡയറക്ടർ ഇ എസ് ശ്രീലത (ജനറൽ കൺവീനർ)  എന്നിവരാണ്‌ മറ്റുഭാരവാഹികൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top