കാർത്തികപ്പള്ളി
ആറാട്ടുപുഴ പഞ്ചായത്തിലെ വലിയഴീക്കൽ, പെരുമ്പള്ളി, രാമഞ്ചേരി എന്നീ പ്രദേശങ്ങളിൽ കടലാക്രമണം തടയാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം ആറാട്ടുപുഴ സൗത്ത് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പ്രതിനിധിസംഘം മന്ത്രിമാരായ സജി ചെറിയാൻ, റോഷി അഗസ്‌റ്റിൻ എന്നിവരെ സന്ദർശിച്ച് നിവേദനം നൽകി. ലോക ബാങ്ക് ഫണ്ട് ഉപയോഗിച്ച് ആറാട്ടുപുഴയിൽ കടൽഭിത്തി നിർമിക്കുന്നതിനുള്ള നടപടി അടിയന്തരമായി സ്വീകരിക്കുമെന്ന് മന്ത്രിമാർ പ്രതിനിധിസംഘത്തിന് ഉറപ്പുനൽകി.
പ്രതിനിധി സംഘത്തിൽ ആറാട്ടുപുഴ പഞ്ചായത്ത് പ്രസിഡന്റ് എൻ സജീവൻ, സിപിഐ എം ആറാട്ടുപുഴ സൗത്ത് ലോക്കൽ സെക്രട്ടറി കെ ശ്രീകൃഷ്‌ണൻ, ഏരിയ കമ്മിറ്റിയംഗം ജി ബിജുകുമാർ, ലോക്കൽ കമ്മിറ്റിയംഗങ്ങളായ എം മുത്തുക്കുട്ടൻ, വി ബിനീഷ്ദേവ് എന്നിവരുണ്ടായി. ഇറിഗേഷൻ ഉദ്യോഗസ്ഥന്മാരും വേൾഡ് ബാങ്ക് കൺസൾട്ടൻസിയും കഴിഞ്ഞയാഴ്‌ച ആറാട്ടുപുഴ പഞ്ചായത്തിന്റെ തീരപ്രദേശങ്ങൾ സന്ദർശിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..