ചെങ്ങന്നൂർ
ശബരിമല തീർഥാടനപാതയിൽ സാന്ത്വനമായി കരുണ. ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷന് സമീപം പ്രവർത്തിക്കുന്ന കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഹെൽത്ത് ഹെൽപ്പ് ഡെസ്‌കിൽ ഇതരസംസ്ഥാനക്കാർ ഉൾപ്പെടെ ആയിരക്കണക്കിന് തീർഥാടകർക്ക് വൈദ്യസഹായവും ലഘുഭക്ഷണവും നൽകുന്നത്. മണ്ഡലകാലം ആരംഭിച്ചതുമുതൽ 12,400 ലേറെ പേർക്കാണ് മന്ത്രി സജി ചെറിയാൻ ചെയർമാനായ കരുണയുടെ ഹെൽപ്പ് ഡെസ്‌കിൽ സേവനം നൽകിയത്. അലോപ്പതി, ആയുർവേദ ഡോക്‌ടർമാരുടെ നേതൃത്വത്തിൽ ചികിത്സയും മരുന്നുകളും നൽകുന്നു. മലയിറങ്ങി തിരിച്ചെത്തുന്നവരാണ് കൂടുതലും വൈദ്യസഹായത്തിനെത്തുന്നത്.
വിരിവയ്‌ക്കുന്നതിനുള്ള സൗകര്യം, ലഘുഭക്ഷണം, ചുക്കുകാപ്പി, ആംബുലൻസ്, ഇൻഫർമേഷൻ സെന്റർ ഉൾപ്പെടെയുള്ള സേവനങ്ങളും ലഭ്യമാണ്. എല്ലാ ദിവസവും തീർഥാടകരുടെ ഭജനയും ഭക്തി ഗാനമേളയും ഉണ്ടാകും.
ലഘുഭക്ഷണവും പരിപാടികളും വിവിധ സംഘടനകളാണ് സ്‌പോൺസർ ചെയ്യുന്നത്. വിവിധ ഭാഷകൾ കൈകാര്യംചെയ്യാൻ കഴിയുന്ന ഡോക്‌ടർമാരും നഴ്സുമാരും പൂർണസമയം പ്രവർത്തിക്കുന്നു. കരുണ ജനറൽ സെക്രട്ടറി എൻ ആർ സോമൻപിള്ള, ട്രഷറർ എം ബി മോഹനൻപിള്ള, വർക്കിങ് ചെയർമാൻ അഡ്വ. സുരേഷ് മത്തായി, മീഡിയ കൺവീനർ പി എസ് ബിനുമോൻ, അഡ്വ. വിഷ്‌ണു മനോഹർ എന്നിവർ നേതൃത്വം നൽകുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..