തകഴി
ഭരണഘടനാ ശിൽപി ഡോ. ബി ആർ അംബേദ്കറെ അധിക്ഷേപിച്ച ആഭ്യന്തരമന്ത്രി അമിത് ഷായുടെ നടപടിയിൽ പ്രതിഷേധിച്ച് കർഷക തൊഴിലാളിയൂണിയൻ തകഴി ഏരിയാ കമ്മിറ്റി തകഴി സെന്ററിൽ പ്രതിഷേധപ്രകടനവും സമ്മേളനവും നടത്തി.
ജില്ലാ കമ്മിറ്റിയംഗം പി സി കുഞ്ഞുമോൻ ഉദ്‌ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് കെ ശ്രീകുമാർ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി എൻ വി ശശീന്ദ്രബാബു സ്വാഗതം പറഞ്ഞു. ഏരിയാ കമ്മിറ്റി അംഗങ്ങളായ വിമലമ്മ, ശോഭനകുമാരി, ശെൽവൻ, തകഴി മേഖലാ സെക്രട്ടറി മുകുന്ദൻ, മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറി അംബിക ഷിബു, പഞ്ചായത്തംഗം റീനമതികുമാർ എന്നിവർ സംസാരിച്ചു. തകഴി സൗത്ത് മേഖലാ സെക്രട്ടറി അനിൽകുമാർ നന്ദി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..