21 December Saturday
മാരാരിക്കുളം മാതൃക പഠിച്ച്‌

ഹിമാചൽസംഘം മടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Dec 21, 2024

മാരാരിക്കുളം വടക്ക് പഞ്ചായത്ത് സന്ദർശിച്ച ഹിമാചൽ പ്രദേശിലെ സംഘത്തെ സിഡിഎസ് നേതൃത്വത്തിൽ 
യാത്ര അയയ്‌ക്കുന്നു

 
കഞ്ഞിക്കുഴി 
കേരളത്തിലെ പഞ്ചായത്ത് കുടുംബശ്രീ ഗ്രാമവികസന പരിപാടികൾ നേരിൽകണ്ട് പഠിക്കുന്നതിനായി ഹിമാചൽപ്രദേശിൽനിന്ന്‌ 28 അംഗ സംഘം മാരാരിക്കുളം നോർത്ത്  പഞ്ചായത്ത് സിഡിഎസിൽ നാല് ദിവസം സന്ദർശനം നടത്തി. ഹിമാചൽ സ്റ്റേറ്റ് ലൈവ്‌ലിഹുഡ് മാനേജരായ നിർമ്മല ചൗഹാൻ പഠനത്തിൽ മനസിലാക്കിയ കാര്യങ്ങൾ വിശദീകരിച്ചു. പഞ്ചായത്തും കുടുംബശ്രീയും നടപ്പാക്കിയ പ്രവർത്തനങ്ങൾ  മാതൃകയാക്കുമെന്ന്‌ അവർ അറിയിച്ചു. 
  ചെണ്ടമേളത്തോടെ സംഘാംഗങ്ങളെ വരവേറ്റു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുദർശന ഭായി, പഞ്ചായത്തംഗം ജെസി ജോസി, കുടുംബശ്രി എൻആർഒ മെന്റർമാരായ പത്മിനി, ജിജി, സിഡിഎസ്  ചെയർപേഴ്സൺ അനിജി എന്നിവർ പദ്ധതികൾ വിശദീകരിച്ചു. നാല് ദിവസത്തെ സന്ദർശനം പൂർത്തിയാക്കിയ സംഘം വെള്ളിയാഴ്‌ച മടങ്ങി. സിഡിഎസിന്റെ ഉപഹാരവും സ്വീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top