21 December Saturday

വർണക്കൂടാരം ഉദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Saturday Dec 21, 2024

നീർക്കുന്നം എസ് ഡി വി ഗവ. സ്കൂളിൽ പൂർത്തിയാക്കിയ വർണ്ണക്കൂടാരം 
എസ് ഹാരിസ് ഉദ്ഘാടനംചെയ്യുന്നു

 

അമ്പലപ്പുഴ  
അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നീർക്കുന്നം എസ്‌ഡിവി ഗവ. യുപി സ്‌കൂളിൽ 17 ലക്ഷം രൂപ ചെലവിൽ പൂർത്തിയാക്കിയ വിവിധ പദ്ധതികൾ പഞ്ചായത്ത് പ്രസിഡന്റ്‌ എസ് ഹാരീസ് ഉദ്‌ഘാടനംചെയ്‌തു. വിദ്യാദീപം പദ്ധതിയിൽ ഫർണിച്ചർ, വൈറ്റ് ബോർഡ്, പാത്രങ്ങൾ, സ്റ്റീൽ ഗ്ലാസുകൾ, ലാബ് എയർ കണ്ടീഷനിങ്ങും നവീകരണവും, ഉച്ചഭാഷിണി, സ്‌കൂളിന് മതിൽ, വർണക്കൂടാരം എന്നീ പദ്ധതികളാണ്‌ പൂർത്തീകരിച്ചത്‌. 
എസ്‌എംസി ചെയർമാൻ പ്രശാന്ത് എസ് കുട്ടി അധ്യക്ഷനായി. പ്രജിത്ത് കാരിക്കൽ, ലേഖാമോൾ സനിൽ, റസിയബീവി, യു എം കബീർ, സുനിത പ്രദീപ്, ടി ജെ മെർവിൻ, ആർ സജിമോൻ, എസ് സുനീർ, സീന മനോജ്, ശാലിനി സ്വരാജ്, ആർ ദർശന, എച്ച് സോഫിയ, കെ ജയന്തി, എ നദീറ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top