21 December Saturday

യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്‌റ്റ്‌: 
സ്വാഗതസംഘമായി

വെബ് ഡെസ്‌ക്‌Updated: Saturday Dec 21, 2024

യുവധാര യൂത്ത് ലിറ്ററേചർ ഫെസ്റ്റിവൽ ആലപ്പുഴ ജില്ലാതല പരിപാടിയുടെ സ്വാഗതസംഘം രൂപീകരണ യോഗം 
സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനംചെയ്യുന്നു

 

ആലപ്പുഴ
ഡിവൈഎഫ്ഐ മുഖ മാസികയായ യുവധാര സംഘടിപ്പിക്കുന്ന യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റ് ജില്ലാ മത്സരം ജനുവരി നാല്‌, അഞ്ച്‌ തീയതികളിൽ ആലപ്പുഴയിൽ സംഘടിപ്പിക്കും.  15 നും 40നും ഇടയിൽ പ്രായമുള്ളവരെ പങ്കെടുപ്പിച്ച്‌  മേഖലാതല മത്സരങ്ങൾക്ക്‌ തുടക്കം കുറിച്ചു.  28ന് മുമ്പ്‌ മേഖല മത്സരങ്ങൾ പൂർത്തീകരിക്കും.ബ്ലോക്ക് തല മത്സരങ്ങൾ 30ന് അവസാനിക്കും. ബ്ലോക്ക് തലം വരെ കവിതാരചന, കഥാരചന, ഉപന്യാസ മത്സരം, പ്രസംഗം( മലയാളം), കവിതാലാപനം, വിപ്ലവ ഗാന മത്സരം, ഗസൽ മത്സരം ഉണ്ടാകും, ജില്ലാ തലത്തിൽ കവിതാരചന, കഥാരചന, ഉപന്യാസം, പ്രസംഗം( മലയാളം), കവിതാലാപനം, ഗസൽ, നാടൻ പാട്ട്, തെരുവ് നാടകം, മ്യൂസിക് ബാൻഡ് മത്സരങ്ങളും വിപ്ലവഗാന മത്സരവും സംഘടിപ്പിക്കും.
സ്വാഗതസംഘ രൂപീകരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറി  ആർ നാസർ ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എസ് സുരേഷ് കുമാർ അധ്യക്ഷനായി. സെക്രട്ടറി ജയിംസ് ശമുവേൽ, കേന്ദ്രകമ്മിറ്റി അംഗം ആർ രാഹുൽ,  സി ശ്യാംകുമാർ, സിപിഐ എം ഏരിയ കമ്മിറ്റിയംഗം രാജേഷ്, അജ്മൽ ഹസൻ, പി എ അൻവർ, കെ ആർ രാംജിത്ത്, വികെ സൂരജ്, എസ് മുകുന്ദൻ, ജി ശ്രീജിത്ത് എന്നിവർ സംസാരിച്ചു. 
1001 അംഗ ജനറൽ കമ്മിറ്റിയെയും  201 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ചെയർമാനായി ആർ നാസറും കൺവീനറായി ജെയിംസ് ശമുവേലും പ്രവർത്തിക്കും. ജില്ലാ മത്സരങ്ങൾ ആലപ്പുഴ ജെൻഡർ പാർക്കിലും ആലപ്പുഴ ടൗൺ സ്ക്വയറിലും സംഘടിപ്പിക്കും. സമാപന ദിവസം മ്യൂസിക് ബാൻഡ് അവതരണവും ഉണ്ടാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top