ആലപ്പുഴ
ജില്ലയിൽ ഐടിഐ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ചരിത്രവിജയം. തെരഞ്ഞെടുപ്പ് നടന്ന ആറിൽ അഞ്ച് ഐടിഐയിലും എസ്എഫ്ഐ വിജയിച്ചു. ചെങ്ങന്നൂർ ജനറൽ ഐടിഐ, വനിത ഐടിഐ, വയലാർ, പള്ളിപ്പാട്, പുറക്കാട് ഐടിഐകളിൽ എസ്എഫ്ഐ വിജയക്കൊടി പാറിച്ചു. നോമിനേഷൻ പ്രക്രിയ പൂർത്തിയായപ്പോൾ തന്നെ ചെങ്ങന്നൂർ വനിതാ ഐടിഐ, വയലാർ ഐടിഐ, പുറക്കാട് ഐടിഐ എന്നിവിടങ്ങളിൽ എതിരില്ലാതെ എസ്എഫ്ഐ വിജയിച്ചിരുന്നു.
പെരും നുണകൾക്കെതിരെ സമരമാകുക എന്ന മുദ്രാവാക്യമുയർത്തിയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
വൻ വിജയം സമ്മാനിച്ച വിദ്യാർഥികളെയും ചരിത്ര വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച മുഴുവൻ പ്രവർത്തകരെയും എസ്എഫ്ഐ ജില്ലാ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് ജെഫിൻ സെബാസ്റ്റ്യനും സെക്രട്ടറി എം ശിവപ്രസാദും അഭിവാദ്യംചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..