08 September Sunday

ഗിഫ്റ്റ് ചിൽഡ്രൻ പ്രോഗ്രാം 
പദ്ധതിക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

മാവേലിക്കര വിദ്യാഭ്യാസ ജില്ല ഗിഫ്റ്റ് ചിൽഡ്രൻ പ്രോഗ്രാം പദ്ധതി യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

കായംകുളം
മാവേലിക്കര വിദ്യാഭ്യാസ ജില്ലയുടെ ഗിഫ്റ്റ് ചിൽഡ്രൻ പദ്ധതി യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്‌തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ സിന്ധു അധ്യക്ഷയായി.  ഡിവൈഎസ്‌പി എൻ ബാബുക്കുട്ടൻ പുസ്‌തകങ്ങൾ വിതരണംചെയ്‌തു. കോ–-ഓർഡിനേറ്റർ വി അനിൽ ബോസ് പദ്ധതി വിശദീകരിച്ചു. യുഎസ്എസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളുടെ പ്രതിഭാപോഷണ പരിപാടിയാണ് ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം. മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ ഉപജില്ലകളിലാണ് പദ്ധതി.
മാവേലിക്കര ഡിഇഒ ടി എസ് ഷേർലി, സബ് ഇൻസ്‌പെക്‌ടർ നിസാർ പൊന്നാരേത്ത്, ഹെഡ് മാസ്‌റ്റേഴ്സ് ഫോറം കൺവീനർ വി എസ് അനിൽകുമാർ, ഗോപീകൃഷ്‌ണൻ, സുധർമ രഘുനാഥ്, അരവിന്ദ് സുദീപ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top