22 December Sunday
കെഎസ്‍കെടിയു ജില്ലാ സമ്മേളനം

ആദ്യംകൊത്തിയത്‌ അനിലിന്റെ ചൂണ്ടയിൽ 
കൂടുതൽ മീൻ കിട്ടിയത്‌ രഞ്‌ജിത്തിന്‌

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

കെഎസ്‍കെടിയു ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർഥം സംഘടിപ്പിച്ച 
ചൂണ്ടയിടൽ മത്സരം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
24, 25 തീയതികളിൽ മാവേലിക്കരയിൽ ചേരുന്ന കെഎസ്‌കെടിയു ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർഥം കല്ലുമല ആക്കനാട്ടുകര മാക്രിമട പുഞ്ചയിൽ നടന്ന നാടൻ ചൂണ്ടയിടൽ മത്സരം ആവേശമായി. 
 ഒന്നാം സമ്മാനമായ 2000 രൂപ 24 മീൻ പിടിച്ച മാവേലിക്കര സ്വദേശി രഞ്ജിത്തിനും രണ്ടാം സമ്മാനമായ 1000 രൂപ  22 മീൻ പിടിച്ച അറുനൂറ്റിമംഗലം സ്വദേശി ദീപുവിനും ലഭിച്ചു. ആദ്യം മീൻ പിടിച്ച പൊന്നാരംതോട്ടം സ്വദേശി അനിലിന് 500 രൂപ ലഭിച്ചു. മത്സരം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. എസ് കെ ദേവദാസ്, ജി രമേശ്കുമാർ, ബി വിശ്വനാഥൻ, നികേഷ് തമ്പി, എസ് ശ്രീകുമാർ, കെ രഘുപ്രസാദ്, വിഷ്‌ണു ഗോപിനാഥ്, സെൻ സോമൻ, അഡ്വ. മെറിൽ എം ദാസ് എന്നിവർ സംസാരിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി ജി അജയകുമാർ സമ്മാനങ്ങൾ വിതരണംചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top